കൊലപാതകശ്രമ കേസിലെ പ്രതി പിടിയിൽ
text_fieldsകൊട്ടിയം: ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന അടിപിടിയിൽ മൂന്നുപേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെക്കൂടി കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. 2019ൽ ഓണാഘോഷത്തിനിടെയായിരുന്നു ആക്രമണം. സംഭവം നടന്നയുടൻതന്നെ ഒരുപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മൈലാപ്പൂര് പ്ലാവിള വീട്ടിൽ അമീർഖാനാണ് (26) ഇപ്പോൾ അറസ്റ്റിലായത്.
2019ൽ തഴുത്തലയിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ക്ലബ് പരിപാടി അലങ്കോലപ്പെടുത്തി, ക്ലബ് ഭാരവാഹികളും പ്രദേശവാസികളുമായ സന്തോഷ്, വിനോദ് എന്നിവരെ ആണിതറച്ച വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. ശേഷം ഒളിവിൽ പോയ അമീർഖാൻ പലസ്ഥലങ്ങളിലായി പലതരം ജോലികളിൽ എർപ്പെട്ട് വരികയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലായത്. ആകെ മൂന്നു പ്രതികളുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി അന്വേഷണകാലയളവിൽ ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.