ദേശീയപാത നിർമാണം: കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവം
text_fieldsകൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞദിവസം ഉമയനല്ലൂർ പട്ടരുമുക്കിനടുത്ത് നിർമാണപ്രവർത്തനത്തിനിടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായി.
ഇതുമൂലം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാലാണ് പൈപ്പുകൾ പൊട്ടുന്നത്. ഇതിനുമുമ്പും നിരവധിതവണ ഉമയനല്ലൂർ ഭാഗത്ത് കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞമാസം ചാത്തന്നൂർ ഊറാംവിളയിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പുപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.