ദേശീയപാത വികസനം; വീണ്ടും സ്ഥലമേറ്റെടുക്കാൻ നീക്കം
text_fieldsകൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കത്തെ തുടർന്ന് ദേശീയപാതക്കരികിലുള്ള ഭൂവുടമകൾ ആശങ്കയിൽ. പ്രധാന റോഡിനൊടൊപ്പം നിർമിച്ച സർവിസ് റോഡുകൾക്ക് ചിലയിടങ്ങളിൽ വീതി കുറഞ്ഞതാണ് വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉമയനല്ലൂർ കടമ്പാട്ടുമുക്ക് ഭാഗത്ത് സർവിസ് റോഡിന് വീതി കുറവാണെന്ന ആരോപണം ഉയരുന്നുണ്ട്. നിർമാണം നടത്തിയതും, മേൽനോട്ടത്തിനായി എത്തിയവരും ഇതര സംസ്ഥാനക്കാരായതിനാൽ റോഡിന് വീതി കുറവാണെന്ന് അവരുടെ ഭാഷയിൽ പറഞ്ഞു കൊടുക്കാൻ പ്രദേശവാസികൾക്ക് കഴിഞ്ഞിരുന്നില്ല. സർവിസ് റോഡിന് ചിലയിടങ്ങളിൽ വീതി കുടുതലും ചില സ്ഥലത്ത് വീതി കുറവുമാണ്. കൊട്ടിയം ജങ്ഷനിൽ സ്ഥലം വീണ്ടും ഏറ്റെടുത്തെങ്കിലേ റോഡ് നിർമിക്കാനാവൂവെന്ന സ്ഥിതിയാണ്. റോഡിന് സ്ഥലം വിട്ടുകൊടുത്തിട്ട് ബാക്കിയുണ്ടായിരുന്ന സ്ഥലങ്ങളിൽ പലരും കെട്ടിടങ്ങൾ നിർമിക്കുകയും, പൊളിച്ച കെട്ടിടങ്ങളുടെ ബാക്കിയുണ്ടായിരുന്നവ കടകളാക്കി മാറ്റുകയും ചെയ്തിരുന്നു.
അത് വീണ്ടും വിട്ടുകൊടുക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ട്. എവിടെയാണ് സ്ഥലം ഏറ്റെടുക്കുന്നതെന്ന നോട്ടിഫിക്കേഷൻ വന്നെങ്കിൽ മാത്രമേ ഭൂവുടമകളുടെ ആശങ്ക മാറൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.