ഒമ്പതുകാരിയുടെ സമയോചിത ഇടപെടലില്‍ പ്ലസ് വണ്‍ വിദ്യാർഥിനിക്ക് പുതുജീവന്‍
text_fieldsകൊട്ടിയം: സ്കൂളില്‍ പോകുംവഴി തോട്ടില്‍ വീണ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ ജീവന് രക്ഷിച്ച് ഒമ്പത് വയസ്സുകാരി നാടിെൻറ അഭിമാനമായി.
ബുധനാഴ്ച രാവിലെ എട്ടരക്ക് കുട്ടിക്കട കരിവാംകുഴി തോട്ടിലായിരുന്നു സംഭവം. േതാട്ടിെൻറ കരയിലൂടെ മയ്യനാട് സ്കൂളിലേക്ക് പരീക്ഷ എഴുതാന്‍ പോകുകയായിരുന്ന നന്ദനയാണ് കാല് വഴുതി തോട്ടിലേക്ക് വീണത്.
ഇതു കണ്ടുനിന്ന ഒമ്പത് വയസ്സുകാരിയായ ഹാജിറയുടെ സമയോചിതമായ ഇടപെടലാണ് നന്ദനയുടെ ജീവന് രക്ഷിച്ചത്. നന്ദന തോട്ടില്‍ വീണതുകണ്ട ഉടൻ ഹാജിറ തെൻറ വീട്ടിലേക്ക് ഒാടിയെത്തി വിവരം അറിയിച്ചു.
ഉടൻ ഹാജിറയുടെ കുടുംബാംഗങ്ങളായ ആരിഫത്ത് ബീവി, ഷഹന എന്നിവർ എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. നന്ദനയുടെ മൊബൈല്‍ ഫോണ്‍, ഹാള്‍ ടിക്കറ്റ് തുടങ്ങിയവയെല്ലാം വെള്ളത്തില്‍ മുങ്ങി. വിവരം അറിയിച്ചതനുസരിച്ച് വീട്ടുകാരെത്തി നന്ദനയെ കൂട്ടിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.