പാലിയേറ്റിവ് നഴ്‌സുമാരുടെ ജീവിതം ദുരിതത്തിൽ
text_fieldsകൊട്ടിയം: പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ജോലി നോക്കുന്ന പാലിയേറ്റിവ് നഴ്‌സുമാരുടെ ജീവിതം ദുരിതത്തിൽ. തൊഴിൽസുരക്ഷയും ശമ്പളവർധനയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
യാതൊരു സുരക്ഷയുമില്ലാതെ ദിവസവേതന അടിസ്ഥാനത്തിലാണ് ഇവർ ജോലി നോക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു പാലിയേറ്റിവ് നഴ്സാണുള്ളത്. കോവിഡ് കാലത്ത് ഒരു ദിവസം പോലും അവധി ഇല്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. കൂടാതെ കോവിഡ് ഡ്യൂട്ടിയും ചെയ്യുന്നുണ്ട്.
10 വർഷമായി ജോലി നോക്കുന്ന ഇവർക്ക് ഇൻസെൻറിവ്, പ്രോവിഡൻറ് ഫണ്ട് ഉൾപ്പടെ ഒരു ആനുകൂല്യങ്ങളുമില്ല. പല തരത്തിലുള്ള അസുഖങ്ങൾ ബാധിച്ചും മാറാരോഗങ്ങൾ ബാധിച്ചും കഷ്ടപ്പെടുന്ന രോഗികളുടെ വീട്ടിൽ പോയി സ്വന്തം സുരക്ഷ പോലും മറന്നാണ് പരിചരണവും മറ്റു സേവനങ്ങളും ഇവർ ചെയ്യുന്നത്.
തുച്ഛമായ ശമ്പളത്തിൽ ജോലി നോക്കുന്ന ഇവർക്ക് ഇതുവരെയും ശമ്പള വർധനയോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ല. ദിവസവും നിരവധി രോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്ന ഇവർക്ക് 15000 രൂപയാണ് വേതനമായി ലഭിക്കുന്നത്.
ഇവരെ സ്ഥിരപ്പെടുത്തുന്നതിനും വേതനം വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.