ദേശീയപാത പുനർനിർമാണം നാട്ടുകാരെ വലയ്ക്കുന്നു
text_fieldsകൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണം നാട്ടുകാരെ വലയ്ക്കുന്നു. വികസനത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നത് പ്രദേശവാസികളുടെ കുടിവെള്ളം, വൈദ്യുതി, ഫോൺ കണക്ഷൻ എന്നിവ തകരാറിലാക്കിയാണ്. കുഴിയെടുത്ത പല സ്ഥലങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇതുമൂലം പല വീടുകളിലും കുടിവെള്ളം ദിവസങ്ങളോളം മുട്ടിയ സ്ഥിതിയുണ്ടായി. കഴിഞ്ഞ രണ്ടുദിവസം മുമ്പ് വാഴപ്പള്ളിക്കടുത്ത് വൈദ്യുതിക്കാൽ തള്ളിയിട്ടതിനെ തുടർന്ന് രണ്ടു ദിവസമാണ് വൈദ്യുതി മുടങ്ങിയത്. ബി.എസ്.എൻ.എല്ലും സ്വകാര്യ കമ്പനികളും സ്ഥാപിച്ചിരുന്ന കേബിളുകളെല്ലാം മുറിച്ചിട്ടതിനാൽ പലയിടത്തും ലാൻഡ് ഫോൺ കണക്ഷൻ കട്ടായി.
മറ്റ് വകുപ്പുകളെ അറിയിക്കാതെയും അവരുടെ സാന്നിധ്യമില്ലാതെയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാലാണ് പൈപ്പ് പൊട്ടലും വൈദ്യുതി തടസ്സവും ഉണ്ടാകുന്നത്. ഇതോടൊപ്പം ദേശീയപാത വികസനത്തിന്റെ മറവിൽ തണ്ണീർത്തടങ്ങളും നിലങ്ങളും നികത്തുന്നുണ്ട്. ഇത്തിക്കരയിൽ നിർമാണ സാമഗ്രികൾ ഇറക്കാനെന്ന പേരിൽ തണ്ണീർത്തടം നികത്തിയതായും പരാതി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.