കൊട്ടിയൂരിൽ പിടികൂടിയ മുട്ടകൾ വ്യാജമല്ലെന്ന്
text_fieldsകൊട്ടിയൂർ: മലയോരത്ത് വഴിയോരക്കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ടകൾ കൃത്രിമമാണെന്ന സംശയത്തെ തുടർന്ന് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ വ്യക്തതവരുത്തി പരിശോധന റിപ്പോർട്ട്. സാമ്പിൾ പരിശോധനയിൽ മുട്ടകൾ വ്യാജമല്ലെന്ന് തെളിഞ്ഞതായും ഭക്ഷ്യയോഗ്യമാണെന്നും ജില്ല ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ അറിയിച്ചു. ഞായറാഴ്ചയായിരുന്നു വ്യാജമെന്ന ധാരണയിൽ താറാവ് മുട്ടകൾ വിൽപന നടത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത്. വാഹനങ്ങൾ കേളകം പൊലീസിൽ ഏൽപിച്ചിരുന്നു. സംശയനിവാരണത്തിനായി മുട്ടസാമ്പിളുകൾ പൊലീസ് പരിശോധനക്ക് അയക്കുകയായിരുന്നു.
ആറു രൂപ നിരക്കിൽ കൊട്ടിയൂർ കണ്ടപ്പുനത്ത് താറാവുമുട്ട വിൽപന നടത്തിയ വാഹനമാണ് നാട്ടുകാർ ആദ്യം തടയാൻ ശ്രമിച്ചത്. ഇതേ സംഘത്തിലുള്ളവർ വിൽപന നടത്തിയ ബൈക്കടക്കം മൂന്നു വാഹനങ്ങൾ അമ്പായത്തോട്ടിലും നാട്ടുകാർ തടഞ്ഞു. മുട്ടക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ല, കലങ്ങിയ ദ്രാവകം ഒഴുകിവരുന്നു, തോടും വെള്ളയും തമ്മിൽ വേർതിരിക്കുമ്പോൾ റബർപാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം, പാട കത്തിച്ചാൽ പ്ലാസ്റ്റിക്കിെൻറ മണം, പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകും എന്നിങ്ങനെ ആരോപണങ്ങളും ഉയർന്നു.
തുടർന്ന് കേളകം പൊലീസ് അമ്പായത്തോട്ടിലെത്തി തടഞ്ഞുവെച്ച വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടകളുടെ സാമ്പിളെടുത്ത് പരിശോധനക്കായി ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്നാണ് മുട്ടകൾ കൃത്രിമമല്ലെന്ന് പരിശോധന റിപ്പോർട്ട് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.