കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്നത് കടുത്ത വിവേചനം- എളമരം കരീം എം.പി
text_fieldsകൊട്ടിയം: വായ്പ പരിധി വെട്ടിക്കുറച്ചതിലൂടെ കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. സി.ഐ.ടി.യു ജില്ല കമ്മിറ്റി ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ 10 നിർധന തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാനായി രൂപം നൽകിയ ‘തൊഴിലാളിക്കൊരു ഭവനം പദ്ധതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കേരള കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ ജോലിചെയ്യുന്ന തൊഴിലാളിക്കാണ് നാല് സെന്റ് സ്ഥലം വാങ്ങി വീടുവച്ച് നൽകുന്നത്. നാലുലക്ഷം രൂപയുടെ ചെക്ക് എം.പി കൈമാറി. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ- സി.ഐ.ടി.യുവാണ് ആദ്യം വീട് വെക്കുന്നതിനുള്ള തുക സമാഹരിച്ച് നൽകിയത്. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് ബി. തുളസീധരകുറുപ്പ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി എസ്. ജയമോഹൻ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എക്സ്. ഏണസ്റ്റ്, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ, സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ്, കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ- സി.ഐ.ടി.യു സംസ്ഥാന ട്രഷറർ ഷാഹി മോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.