ഇരവിപുരത്ത് കടൽ കയറ്റത്തിന് ശമനമില്ല
text_fieldsകൊട്ടിയം: കൊല്ലം ബീച്ച് മുതൽ പരവൂർ തെക്കുംഭാഗം വരെ കടൽ കയറ്റത്തിന് ശമനമില്ല. പലയിടങ്ങളിലും വലിയ തിരമാലകൾ കര കവർന്നു കൊണ്ടിരിക്കുകയാണ്. ഇരവിപുരം പള്ളി നേര് ഭാഗത്ത് മണ്ണ് അടിഞ്ഞുകൂടി ബീച്ച് രൂപപ്പെട്ടിരുന്ന ഭാഗത്തെ മണ്ണ് കടലെടുത്തു.
മുക്കം ബീച്ചിനടുത്ത് പുലിമുട്ടുകൾക്കിടയിൽ അടിഞ്ഞുകൂടി കിടന്ന മണ്ണും കടലെടുത്തു. മണ്ണ് കടലെടുത്ത സ്ഥലങ്ങളിൽ വർഷങ്ങൾക്കു മുമ്പ് കടലാക്രമണം നടന്നപ്പോൾ ഇട്ട പാറകൾ തെളിഞ്ഞു വന്നു. കടൽ കയറ്റത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.