ദേശീയപാതയിൽ മരക്കുറ്റികൾ; നിർമാണത്തിന് തടസ്സം
text_fieldsകൊട്ടിയം: പുനർനിർമാണം നടക്കുന്ന ദേശീയപാതയിലാകെ മരക്കുറ്റികൾ. ദേശീയ പാതക്കായി വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത സ്ഥലത്ത് നിന്ന മരങ്ങളുടെ കുറ്റികളാണ് നിർമാണത്തിന് തടസ്സമായി കിടക്കുന്നത്. മരങ്ങൾ മുറിച്ചുമാറ്റാൻ കരാറെടുത്തവർ തടികൾ കൊണ്ടുപോയ ശേഷം മരക്കുറ്റികൾ അവിടങ്ങളിൽ ഉപേക്ഷിച്ചുപോകുകയായിരുന്നു.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം പുറത്തെടുത്ത നൂറുകണക്കിന് മരക്കുറ്റികളാണ് ഉമയനല്ലൂർ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ കിടക്കുന്നത്. പാരിപ്പള്ളി ജങ്ഷനിലുണ്ടായിരുന്ന ആൽമരം മുറിച്ചുമാറ്റിയെങ്കിലും മരക്കുറ്റി നീക്കം ചെയ്യാത്തതിനാൽ വീണ്ടും വളർന്നുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.