കന്നുകാലികൾക്കുനേരേ അതിക്രമം; പൊലീസ് നടപടിയില്ലെന്ന്
text_fieldsകൊട്ടിയം: കന്നുകാലികളെ ക്രൂരമായി ഉപദ്രവിക്കുന്നയാളെക്കൊണ്ട് പൊറുതിമുട്ടി ക്ഷീര കർഷകർ. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ ഇരവിപുരം പൊലീസ് കൈയൊഴിയുകയാണുണ്ടായതെന്ന് ക്ഷീര കർഷകർ ആരോപിക്കുന്നു. മയ്യനാട് പഞ്ചായത്ത് പത്താം വാർഡിലെ ഇരുപതോളം ക്ഷീര കർഷകരുടെ കന്നുകാലികളെയാണ് ഉപദ്രവിച്ചത്. പശുക്കളെ കയർ കൊണ്ട് വരിഞ്ഞുമുറുക്കി ഉപദ്രവിക്കുകയും പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് പരിക്കേൽപ്പിക്കുകയുമാണ് ചെയ്യുന്നതത്രെ. പലരുടെയും പശുക്കൾക്ക് നേരെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ക്ഷീര വികസന മന്ത്രി ചിഞ്ചുറാണിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.