ഒടിഞ്ഞ പോസ്റ്റ് കെട്ടിനിർത്തി കെ.എസ്.ഇ.ബിയുടെ 'സാഹസം'
text_fieldsശാസ്താംകോട്ട: മൂന്നായി ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് കെട്ടിെവച്ച് കെ.എസ്.ഇ.ബിയുടെ സാഹസം. മൈനാഗപ്പള്ളി തൈക്കാവ്മുക്കിലാണ് ഒടിഞ്ഞ പോസ്റ്റ് കെ.എസ്.ഇ.ബി അധികൃതർ കയർ കൊണ്ട് കെട്ടിനിർത്തിയിരിക്കുന്നത്.
ആറ് ദിവസം മുമ്പാണ് പോസ്റ്റ് മൂന്നായി ഒടിഞ്ഞ് കാണപ്പെട്ടത്. താഴെനിന്ന് രണ്ട് മൂന്ന് അടി ഉയരത്തിൽ ഒടിഞ്ഞുമാറിയ പോസ്റ്റ് ആ ഭാഗം കൊണ്ട് താഴെ കുത്തിനിൽക്കുകയാണ്. ഇതിന് മുകളിലായി മറ്റൊരു ഒടിവും ഉണ്ട്. 11 കെ.വി ഇലക്ട്രിക് ലൈൻ ഘടിപ്പിച്ചിട്ടുള്ള പോസ്റ്റാണിത്.
നൂറുകണക്കിന് വാഹനങ്ങൾ നിമിഷംപ്രതി കടന്നുപോകുന്ന ശാസ്താംകോട്ട-കരുനാഗപ്പള്ളി പ്രധാനപാതയിലുമാണ്. മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് അടക്കുമ്പോൾ വാഹനങ്ങളുടെ നിര ഈ പോസ്റ്റിന് സമീപം വരെ എത്താറുമുണ്ട്.
സംഭവം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ അന്നുതന്നെ മൈനാഗപ്പള്ളി കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കുകയും ഇവർ എത്തി കയർകൊണ്ട് പോസ്റ്റ് സമീപത്തെ വീട്ടിലെ മരത്തിലേക്ക് കെട്ടിനിർത്തിയിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം അധികൃതരെ പൊതുപ്രവർത്തകർ ബോധ്യപ്പെടുത്തിയെങ്കിലും പോസ്റ്റിെല്ലന്ന മറുപടിയാണ് ലഭിച്ചത്. ബുധനാഴ്ച ഒരു പഴയ പോസ്റ്റ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.