നാലമ്പല യാത്രകള്‍ സമാപിച്ചു; ഹിറ്റായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം
text_fieldsകൊല്ലം: കെ.എസ്.ആര്.ടി.സി ജില്ല ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നാലമ്പല യാത്രകള്‍ അവസാനിച്ചു. രാമായണ മാസത്തില്‍ തൃശൂര്‍, കോട്ടയം ജില്ലകളിലെ പ്രശസ്ത ദാശരഥി ക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ നല്‍കിയത് റെക്കോര്‍ഡ് വരുമാനം.
ജില്ലയിലെ എട്ട് ഡിപ്പോകളില്‍നിന്നായി 36 ട്രിപ്പുകളാണ് ഇത്തവണ നടത്തിയത്. കഴിഞ്ഞ വര്‍ഷം 16 യാത്രകളില്‍നിന്ന് 4,16,000 രൂപ ലഭിച്ച സ്ഥാനത്ത് ഇത്തവണ 36 ട്രിപ്പുകളില്‍നിന്ന് 11,06,000 രൂപയാണ് കലക്ഷന്‍. 1512 പേര് നാലമ്പല യാത്രയില്‍ പങ്കാളികളായി. 13 യാത്രകളുമായി കൊല്ലം യൂനിറ്റ് ഒന്നാമത് എത്തി.
ഏഴ് യാത്രകളുമായി കൊട്ടാരക്കരയും അഞ്ച് യാത്രകള്‍ സംഘടിപ്പിച്ച് കരുനാഗപ്പള്ളിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചടയമംഗലം മൂന്ന് യാത്രകള്‍ നടത്തിയപ്പോള്‍ പുനലൂര്‍, ആര്യങ്കാവ്, പത്തനാപുരം, ചാത്തന്നൂര്‍ എന്നീ യൂനിറ്റുകള്‍ രണ്ടുവീതം യാത്രകള്‍ സംഘടിപ്പിച്ചു.
കൊല്ലത്തുനിന്നുള്ള ഈ മാസത്തെ യാത്രകള്‍
- ആഗസ്റ്റ് 24ന് മൂന്നാര്‍, റോസ്മല എന്നിങ്ങനെ രണ്ടുയാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊല്ലത്തുനിന്ന് രാവിലെ അഞ്ചിന് ആരംഭിച്ച പൂപ്പാറ ഗ്യാപ് റോഡ്, ആനയിറങ്ങല്‍ ഡാം ചിന്നക്കനാല്‍, വഴി മൂന്നാറില്‍ എത്തി സ്റ്റേ ചെയ്ത് അടുത്ത ദിവസം കാന്തല്ലൂര്‍, മറയൂര്‍ സന്ദര്‍ശിച്ച് രാത്രിയോടെ കൊല്ലത്തു മടങ്ങിയെത്തും. ബസ് ചാര്‍ജും താമസവും ഉള്‍പ്പെടെ 1730 രൂപയാണ് നിരക്ക്.
- ആഗസ്റ്റ് 24ന് നടക്കുന്ന റോസ്മല ഏകദിന യാത്രയില്‍ റോസ് മല കൂടാതെ പാലരുവി, തെന്മല എന്നീ സ്ഥലങ്ങളും സന്ദര്‍ശിക്കും. മൂന്ന് സ്ഥലത്തെയും പ്രവേശന ഫീസ് ഉള്‍പ്പെടെ 770 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്.
- ആഗസ്റ്റ് 25ന്റെ കുറ്റാലം യാത്രയില്‍ ആര്യങ്കാവ്, കുറ്റാലം, തിരുമലൈ കോവില്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഒരാള്‍ക്ക് 550 രൂപയാണ് ചാര്‍ജ്.
- ആഗസ്റ്റ് 26ന് പൊന്മുടി യാത്ര രാവിലെ 6.30ന് ആരംഭിക്കും. പേപ്പാറ ഡാം, മീന്മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍, പൊന്മുടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രക്ക് ബസ് നിരക്കും പ്രവേശന ഫീസുകളും ഉള്‍പ്പെടെ 770 രൂപയാണ് ചാര്‍ജ്.
- 26ന് പാണിയേലിപോര് യാത്ര ഉണ്ടായിരിക്കും. തൃപ്പൂണിത്തറ ഹില്‍ പാലസ് മ്യൂസിയം, കപ്രികാട് അഭയാരണ്യം, പാണിയേലിപ്പോര് എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍.
- ജനപ്രിയ വിനോദയാത്രയായ ഗവി-പരുന്തുംപാറ ട്രിപ് 27ന് നടക്കും. രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 10.30ന് മടങ്ങിയെത്തുന്ന യാത്രയുടെ ബുക്കിങ് ആരംഭിച്ചു.
- മലരിക്കല്‍ ആമ്പല്‍പ്പാടം, കൊച്ചരിക്കല്‍ ഗുഹ, കൊച്ചരീക്കല്‍ വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടുന്ന വിനോദയാത്ര 28ന് രാവിലെ 5.30ന് ആരംഭിക്കും.
- ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം ആഗസ്റ്റ് 29ന് രാവിലെ അഞ്ചിന് ആരംഭിക്കും. 910 രൂപയാണ് ചാർജ്.
ഫോൺ: 9747969768, 8921950903, 9495440444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.