അവധിക്കാല യാത്രകളുമായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍
text_fieldsകൊല്ലം: ക്രിസ്മസ് -പുതുവത്സര അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ യാത്രകളുമായി കെ.എസ്.ആര്.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. അവധി ദിനങ്ങളിലെ പുതിയ ടൂര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടുത്തി കലണ്ടര്‍ പ്രസിദ്ധീകരിച്ചു. കമ്പം- മധുര-തഞ്ചാവൂര്‍, പാലക്കാട് -നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേല്‍പാറ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. 14നും 28നും മൂന്നാര്‍, 21നും 23നും കപ്പല്‍ യാത്ര, 31ന് വാഗമണ്‍ ന്യൂഇയര്‍ യാത്ര എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ അയ്യപ്പ ക്ഷേത്രങ്ങള്‍ തൊഴുത് പന്തളത്ത് എത്തി തിരുവാഭരണ ദര്‍ശനവും കണ്ട് മടങ്ങുന്ന അയ്യപ്പ തീർഥാടനം 14 നും 28നും ഉണ്ടായിരിക്കും. പൊന്മുടിയിലേക്ക് 15, 22, 25 ദിവസങ്ങളില്‍ യാത്ര ഉണ്ടായിരിക്കും. എല്ലാ പ്രവേശന ഫീസുകളും ഉള്‍പ്പടെ 770 രൂപയാണ് നിരക്ക്.
കമ്പത്തെ മുന്തിരി തോട്ടങ്ങള്‍ കണ്ട് മധുര മീനാക്ഷി ക്ഷേത്രം വഴി തഞ്ചാവൂര്‍ ബ്രഹദീശ്വര ക്ഷേത്ര ദര്‍ശനം നടത്തുന്ന യാത്ര 20 രാത്രി 10ന് ആരംഭിക്കും. ഒരാള്‍ക്ക് 2350 രൂപയാണ് നിരക്ക്. അയ്യപ്പന് കോവില്‍ തൂക്കുപാലം വഴി രാമക്കല്‍മേട് പോകുന്ന യാത്ര 22ന് രാവിലെ അഞ്ചിന് ആരംഭിക്കും.
1070 രൂപയാണ് നിരക്ക്. 24ന് രണ്ടു യാത്രകള്‍ ഉണ്ടായിരിക്കും- കന്യാകുമാരിയും റോസ്മലയും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം എന്നിടങ്ങള്‍ കയറി കന്യാകുമാരിയിലെത്തി അസ്തമയ കാഴ്ച ആസ്വദിച്ചു മടങ്ങുന്ന യാത്രക്ക് 800 രൂപയാണ് നിരക്ക്.
ക്രിസ്മസ് ദിനത്തില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ള അഞ്ചുരുളി - കാല്‍വരി മൗണ്ട് ഇടുക്കി യാത്ര രാവിലെ അഞ്ചിന് കൊല്ലത്തു നിന്നും ആരംഭിക്കും. 1020 രൂപയാണ് നിരക്ക്. കൊല്ലത്തുനിന്നുള്ള ആദ്യ പാലക്കാട് യാത്ര 26ന് രാത്രി എട്ടിന് തിരിക്കും. പാലക്കാട് കോട്ട, കല്‍പ്പാത്തി, മലമ്പുഴ, തസ്രാക്ക്, കൊല്ലംകോട് ഗ്രാമം എന്നിവക്കുശേഷം നെല്ലിയാമ്പതി സന്ദര്‍ശിക്കുന്ന രണ്ട് ദിവസത്തെ യാത്ര 28ന് മടങ്ങിയെത്തും. 2750 രൂപയാണ് നിരക്ക്. പാലോട് ബോട്ടാണിക്കല്‍ ഗാര്ഡന്, മങ്കയം വെള്ളച്ചാട്ടം, കൂരിയൊട്ടു ഫാം, മലമേല്‍പാറ യാത്ര 29ന് നടക്കും.
പുതുവര്‍ഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്ന വേളാങ്കണ്ണി യാത്ര 31ന് രാവിലെ എട്ടിന് ആരംഭിക്കും. 2760 രൂപയാണ് നിരക്ക്.
പുതുവര്‍ഷം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്ന വാഗമണ്‍ യാത്ര 31 ന് രാവിലെ ഒമ്പതിന് ആരംഭിക്കും. അന്വേഷണങ്ങള്‍ക്ക്: 9747969768, 9495440444, 7592928817.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.