ആനവണ്ടിയിൽ കാനനയാത്ര
text_fieldsകൊല്ലം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം 23ന് വ്യാഴാഴ്ച രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10.30ന് എത്തുന്ന രീതിയിൽ ഗവി യാത്ര ഒരുക്കുന്നു. അഞ്ച് ഡാമുകളിലൂടെ കാനനഭംഗി ആസ്വദിക്കുന്നതിനും പാഞ്ചാലിമേട് സന്ദർശിക്കുന്നതിനും എൻട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ട് യാത്ര ഉൾപ്പെടെ 1650 രൂപയാണ്.
26ന് രാവിലെ ആറിന് പുറപ്പെട്ടു പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ, പൊന്മുടി എന്നിവിടങ്ങളിലെ കാഴ്ച കണ്ട് തിരികെ രാത്രി 9.30ന് കൊല്ലത്ത് എത്തിച്ചേരുന്ന യാത്രക്ക് എൻട്രി ഫീസ് ഉൾപ്പെടെ 770 രൂപയാണ്.
25ന് വൈകീട്ട് ഏഴിന് കൊല്ലത്തുനിന്ന് ചാലക്കുടിയിലെത്തി വിശ്രമത്തിനുശേഷം 26ന് രാവിലെ എട്ടിന് പുറപ്പെട്ട് അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ എന്നീ വെള്ളച്ചാട്ടങ്ങളും ഷോളയാർ ഡാം, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മഴക്കാടും വന്യമൃഗങ്ങളെയും കണ്ട് 90 കിലോമീറ്റർ നീളുന്ന വനപാതയിലൂടെ മലക്കപ്പാറ യാത്ര സംഘടിപ്പിക്കുന്നു. ഒരാൾക്ക് 1100 രൂപയാണ്. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9496675635, 9605008336.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.