കെ.എസ്.ആർ.ടി.സി ചാത്തന്നൂർ ഡിപ്പോ തരംതാഴ്ത്തൽ ഭീഷണിയിൽ
text_fieldsചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ചാത്തന്നൂർ ഡിപ്പോ തരംതാഴ്ത്തൽ ഭീഷണിയിൽ.
പഞ്ചായത്തടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ ഇവിടെ നിന്ന് മിനിസ്റ്റീരിയൽ സ്റ്റാഫിനെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇേതാടെ ഓഫിസ് പ്രവർത്തനം അവതാളത്തിലായി. ചടയമംഗലത്തിനും ചാത്തന്നൂരിനുമായി ഒരു എ.ടി.ഒയാണ് ഇപ്പോഴുള്ളത്. കലക്ഷൻ വാങ്ങുന്നതിനായി നാല് ജീവനക്കാരുമുണ്ട്. അവരെയും ഇവിടെ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതൽ സർവിസ് നടത്തി ലാഭമുണ്ടാക്കിയ ഡിപ്പോയാണിത്. ദിനവും ആറര ലക്ഷം രൂപ പ്രതിദിനവരുമാനമുണ്ട്. കോവിഡിന് മുമ്പ് 50 മുതൽ 60 വരെ സർവിസ് നടത്തിയിരുന്നു. ഇപ്പോൾ 42 സർവിസാണ് നടത്തുന്നത്.
ഇതിൽനിന്ന് ആറരലക്ഷം രൂപ വരുമാനമുണ്ടാക്കി ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ ചാത്തന്നൂർ ഡിപ്പോ തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഡിപ്പോ തരംതാഴ്ത്തുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ആവശ്യപ്പെട്ടു. 2000ൽ പഞ്ചായത്താണ് ഡിപ്പോക്കായി അഞ്ചര ഏക്കർ ഭൂമി വാങ്ങി നൽകിയത്. ഡിപ്പോയിലേക്ക് ആവശ്യമായ ഓഫിസ് ഉപകരണങ്ങളും കാത്തിരിപ്പുകേന്ദ്രത്തിൽ യാത്രക്കാർക്ക് ഇരിക്കുന്നതിനായുള്ള കസേരകളും മറ്റും വാങ്ങി നൽകിയത് പഞ്ചായത്തും സന്നദ്ധ സംഘടനകളുമാണെ ന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.