കെ.എസ്.ആർ.ടി.സി: കൊല്ലം ജില്ലയിൽനിന്ന് നാല് ദീർഘദൂര ബസ് സർവിസ്
text_fieldsകൊല്ലം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് ആരംഭിച്ചതിെൻറ ഭാഗമായി ആദ്യദിനത്തിൽ ജില്ലയിൽനിന്ന് നാല് ബസുകൾ സർവിസ് നടത്തി. കൊല്ലം ഡിപ്പോയിൽനിന്നും കൊട്ടാരക്കര ഡിപ്പോയിൽനിന്നും രണ്ടുവീതം സർവിസാണ് നടത്തിയത്.
എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കാണ് സർവിസുള്ളത്. മൂന്ന് സർവിസുകൾക്ക് ഓൺലൈൻ ബുക്കിങ്ങാണ്. കൊല്ലത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന എറണാകുളം സൂപ്പർഫാസ്റ്റ്, കൊട്ടാരക്കര ഡിപ്പോയിൽനിന്ന് 6.30നും 7.30 നുമുള്ള എറണാകുളം സൂപ്പർഫാസ്റ്റ് എന്നിവക്കാണ് ഓൺലൈൻ ബുക്കിങ്. കൊല്ലത്തുനിന്ന് 6.30നുള്ള അമൃത മെഡിക്കൽ കോളജ് സൂപ്പർഫാസ്റ്റ് കോവിഡ് പ്രത്യേക സർവിസാണ്. ആദ്യ ദിവസം യാത്രക്കാരുടെ എണ്ണം കുറവായിരുന്നു.
ജില്ലയിലെ എല്ലാ ഡിപ്പോകളിലുമായി പ്രാദേശിക റൂട്ടുകളിലടക്കം 37 ഫാസ്റ്റ് പാസഞ്ചർ സർവിസുകളാണ് നിലവിലുള്ളത്. കൊല്ലം ഡിപ്പോയിൽനിന്ന് 10, കരുനാഗപ്പള്ളിയിൽനിന്ന് ആറ്, കൊട്ടാരക്കരയിൽനിന്ന് അഞ്ച്, പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ, ചടയമംഗലം ഡിപ്പോകളിൽനിന്ന് രണ്ടുവീതം, ആര്യങ്കാവിൽനിന്ന് ഒരു സർവിസുമാണുള്ളത്. കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളിലേക്കാണ് ഫാസ്റ്റ് പാസഞ്ചർ സർവിസ് നടത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സൗകര്യാർഥം ഫാസ്റ്റ് ബസുകൾ സർവിസ് നടത്തുന്നുണ്ട്. നിലവിലെ സർവിസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.