Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉള്‍ക്കടലില്‍...

ഉള്‍ക്കടലില്‍ ഉല്ലാസയാത്രക്കും കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
ഉള്‍ക്കടലില്‍ ഉല്ലാസയാത്രക്കും കെ.എസ്.ആര്‍.ടി.സി
cancel
camera_alt

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും കേ​ര​ള ഷി​പ്പി​ങ്​ ആ​ന്‍ഡ് ഇ​ന്‍ലാ​ന്‍ഡ് നാ​വി​ഗേ​ഷ​നും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന ഉ​ള്‍ക്ക​ട​ല്‍ ഉ​ല്ലാ​സ​യാ​ത്ര​ക്കാ​യു​ള്ള നെ​ഫെ​ര്‍ട്ടി​റ്റി ആ​ഡം​ബ​ര ക​പ്പ​ല്‍

Listen to this Article

കൊല്ലം: കൊല്ലത്തുനിന്ന് ഈമാസം 14ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയാല്‍ കൊച്ചിയില്‍നിന്ന് കപ്പലില്‍ ഉല്ലാസയാത്ര പോകാം. ആഡംബര സൗകര്യങ്ങളോടുകൂടിയ ജലയാനമായ നെഫെര്‍ട്ടിറ്റിയിൽ ഉല്ലാസയാത്ര നടത്തുന്നതിന് കൊച്ചിയിൽ എത്തിക്കുന്ന കണക്ഷൻ ബസാണ് കൊല്ലത്തുനിന്ന് തിരിക്കുന്നത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനും കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലും ചേര്‍ന്ന് മേയ് 14നാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

14ന് രാവിലെ 4.30ന് ലോ ഫ്ലോര്‍ എ.സി ബസില്‍ പുറപ്പെട്ട് കൊച്ചിയിലെത്താം. കൊച്ചിയില്‍നിന്ന് ഒമ്പതിന് കപ്പല്‍ പുറപ്പെടും. യാത്ര പൂര്‍ത്തിയായശേഷം കൊച്ചിയില്‍നിന്ന് ബസില്‍ തന്നെ കൊല്ലത്ത് തിരികെയെത്താം. അഞ്ച് മണിക്കൂര്‍ നീളുന്നതാണ് ഉള്‍ക്കടല്‍ യാത്ര. കപ്പലിനുള്ളില്‍ മ്യൂസിക് വിത്ത് ഡി.ജെ, ഗെയിമുകള്‍, ബുഫെ ലഞ്ച്, കുട്ടികള്‍ക്കുള്ള പ്രത്യേക ഗെയിം സോണ്‍, തിയറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 3500 രൂപയും അഞ്ചുമുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 1800 രൂപയുമാണ് നിരക്ക്. കപ്പലിലെ ഭക്ഷണം ഉള്‍പ്പെടെയാണിത്. വിവരങ്ങള്‍ക്ക്: 9496675635, 8921950903, 7012669689, 9447721659.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc tours
News Summary - KSRTC also offers cruises in the bay
Next Story