തീർഥാടന-വിനോദയാത്രയുമായി കെ.എസ്.ആര്.ടി.സി
text_fieldsകൊല്ലം: കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റ നേതൃത്വത്തില്‍ കൊല്ലം ഡിപ്പോയില്‍നിന്ന് തീർഥാടന-വിനോദ യാത്ര സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച് മലപ്പുറത്തെ പ്രമുഖ ക്ഷേത്രങ്ങളായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട്ട് മഹാദേവ ക്ഷേത്രം, ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രം, വൈരംകോട് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് കൊല്ലം ഡിപ്പോയില്‍ മടങ്ങി എത്തും. നിരക്ക്: 1600 രൂപ.
ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച് രാത്രി 12 ഓടുകൂടി തിരിച്ചെത്തുന്ന നെഫര്‍ട്ടിറ്റി കപ്പല്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ നെഫര്‍ട്ടിറ്റി എന്ന ക്രൂയിസ് ഷിപ്പില്‍ കൊച്ചിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ദൂരവും അഞ്ചു മണിക്കൂറും കടലില്‍ ചെലവഴിക്കുന്ന യാത്രയാണിത്.
ഉച്ചഭക്ഷണം ഒഴികെയുള്ള മറ്റു ചെലവുകള്‍ പാക്കേജില്‍ ഉള്‍പ്പെടും. ടീ -സ്നാക്സ്, ബുഫൈ ഡിന്നര്‍, ഡി.ജെ മ്യൂസിക്, വിവിധതരം ഗെയിംസ് എന്നിവ കപ്പലിനുള്ളില്‍ പാക്കേജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യാത്രക്കായി കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോര്‍ എ.സി ബസാണ് ഉപയോഗിക്കുന്നത്. 4240 രൂപയാണ് ഒരാള്‍ക്ക്. അഞ്ചു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് 1950 രൂപയും.
കൊല്ലം ഡിപ്പോയില്‍നിന്ന് ശനിയാഴ്ച രാവിലെ അഞ്ചിന് വാഗമണ്‍ വിനോദ യാത്രയും, (നിരക്ക്: 1020) ഞായറാഴ്ച റോസ്മല (നിരക്ക്: 770), രാമക്കല്‍മേട് വിനോദയാത്രയും (നിരക്ക്: 1070) 10ന് രാവിലെ അഞ്ചിന് പാണിയേലിപോര് ഉല്ലാസയാത്രയും (നിരക്ക്: 1050) പുറപ്പെടും. ബുക്കിങ്ങിനായി ഫോൺ: 9747969768, 8921950903.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.