കെ.ടി ജലീൽ എന്ന അബ്ദുൽ ജലീൽ വടിവൊത്ത ഫാസിസ്റ്റ് -യൂത്ത് കോൺഗ്രസ്
text_fieldsകെ.ടി ജലീൽ എം.എൽ.എ വടിവൊത്ത ഫാസിസ്റ്റാണെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി കരുവാ റഫീഖ്. മാധ്യമ ധർമ്മത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് മഹാമാരിയുടെ കാലത്ത് കോവിഡ് കെടുതിയുടെ ദുരന്തം പേറുന്ന പ്രവാസി സമൂഹത്തിന് വേണ്ടി ഒരു പത്രം ശബ്ദമുയർത്തിയതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചെതെങ്കിൽ അയാളുടെ മനസിന്റെ വൈകൃതം അളക്കാനുള്ള അളവ്കോൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറുടെ കൈയ്യിൽ പോലും കാണില്ല.
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഭരണ വർഗ്ഗത്തിന്റെ മാപ്പിള ഔട്ട്റേജസ് ആക്ടിനെതിരെ അൽ അമീൻ പത്രം ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ പത്രം നിരോധിക്കപ്പെട്ടു. അതിൽ താങ്കളുടെ നിലപാട് എന്താണ്?
ഫാസിസ്റ്റ് വിരുദ്ധ വാർത്തകൾ നൽകിയും ഭരണ വർഗ്ഗത്തിന്റെ ജനാധിപത്യ ധ്വംസനങ്ങക്കെതിരെ നിലപാടെടുത്തതിനും മോദി ഗവൺമെന്റ് മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്കിനെ സംബന്ധിച്ച് താങ്കളുടെ നിലപാട് എന്താണ് ?.
അൽ അമീൻ പത്ര നിരോധനവും മീഡിയ വൺ വിലക്കിനും വ്യക്തമായ ഫാസിസ്റ്റ് അജണ്ടയും ലക്ഷ്യവും ഉണ്ടെന്നെത് ചരിത്ര സത്യമാണ്. പക്ഷെ താങ്കളുടെ മാധ്യമ നിരോധനാഭ്യർത്ഥന കത്തിന്റെ ലക്ഷ്യമെന്തെന്ന് പൊതുസമൂഹത്തോട് തുറന്ന് പറയാൻ താങ്കൾ ബാധ്യസ്ഥനാണെന്നും റഫീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.