മില്‍പ്പാലം ജനവാസമേഖലക്ക് സമീപം കാട്ടാനക്കൂട്ടം
text_fieldsകുളത്തൂപ്പുഴ: ജനവാസമേഖലക്ക് സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍. രണ്ടുദിവസങ്ങളായി ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്താണ് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്.
മില്‍പ്പാലം ബിജു ഭവനില്‍ രമാദേവിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം ഉച്ചയോടുകൂടി കാട്ടാനകളെത്തിയത്. ഇവര്‍ സ്വന്തം നിലയില്‍ കൃഷിയിടത്തിനുചുറ്റും സൗരോര്‍ജ വേലി സ്ഥാപിച്ചാണ് കാട്ടുമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിച്ചു പോരുന്നത്. ജനവാസ മേഖലക്ക് സമീപത്തായതിനാല്‍ രാത്രി മാത്രമാണ് സൗരോര്‍ജ വേലി പ്രവര്‍ത്തിപ്പിക്കുക. പകല്‍ ആനയിറങ്ങുമെന്നുള്ള ഒരു പ്രതീക്ഷയും ഇല്ലാത്തതിനാൽ വൈദ്യുതി വേലി പ്രവർത്തിപ്പിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം കുട്ടിയാനകളും കൊമ്പനും ഉള്‍പ്പെടെ കാട്ടാനകള്‍ കൃഷിയിടത്തിലേക്കെത്തിയത്. നാട്ടുകാര്‍ ഇടപെട്ട് ആനകളെ തുരത്തിയതിനാല്‍ നാശനഷ്ടമുണ്ടായില്ല. സമീപത്തായി വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി സംരക്ഷണമില്ലാതെ കിടക്കുന്നത് തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത്.
വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സൗരോര്‍ജ വേലികളില്‍ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതോടെയാണ് ആനകള്‍ നിഷ്പ്രയാസം ഇവ മറികടന്ന് ജനവാസമേഖലയിലേക്കെത്തുന്നത്. ഇരുപതും മുപ്പതും വര്‍ഷം പ്രവര്‍ത്തന ക്ഷമതാ കാലാവധിയുള്ള സൗരോര്‍ജ പാനലുകളും അനുബന്ധ ഉപകരണങ്ങളുമുണ്ടെന്നിരിക്കെ ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കേണ്ട വനംവകുപ്പ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനവെക്കാതെ കരാറുകാരെ സഹായിക്കുന്ന നിലപാടെടുത്ത് തുക െചലവഴിച്ചെന്നുവരുത്തി തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരുക മാത്രമാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.