സമരഭൂമിയില്‍ ഒറ്റക്ക്; സ്വർണമ്മക്ക് സംരക്ഷണമൊരുക്കണമെന്നാവശ്യം
text_fieldsകുളത്തൂപ്പുഴ: തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നവുമായി അരിപ്പയിലെത്തി ഭൂസമരത്തില്‍ പങ്കാളിയായി 12 വര്‍ഷമായി സമരഭൂമിയിലെ കുടിലില്‍ ഒറ്റക്ക് കഴിയുന്ന സ്വർണമ്മ (74) വാർധക്യത്തിന്റെ അവശതയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായമില്ലാതെ വലയുന്നു. ചിതറ പഞ്ചായത്തിലെ മടത്തറ കാരറ സ്വദേശിയാണിവർ. സമര ഭൂമിയിലെത്തിയ ആദ്യനാളുകളില്‍ സമീപ പ്രദേശത്ത് തൊഴിലെടുത്താണ് ഇവർ ജീവിച്ചിരുന്നത്. എന്നാല്‍, വാര്‍ധക്യത്തിന്റെ അവശത കാരണം നടക്കാന്‍ പറ്റാതായതോടെ പ്ലാസ്റ്റിക് ഷീറ്റ് മറച്ച കുടിലില്‍ കഴിയുന്ന സ്വര്ണമ്മക്ക് നാട്ടുകാരാണ് ഭക്ഷണം നൽകുന്നത്. സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ല. അതിനാല്‍ ഇവരെ അടിയന്തരമായി ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.