മേയാനായി അഴിച്ചുവിട്ട പോത്തിനെ കടത്തി; ഉടമ ക്ഷമിച്ചതോടെ പ്രതികളെ പൊലീസ് വിട്ടയച്ചു
text_fieldsകുളത്തൂപ്പുഴ: ഹരിയാനയില്‍നിന്ന് എത്തിച്ച് വളര്‍ത്തിയ മുന്തിയയിനം പോത്തിനെ മോഷ്ടിച്ചവർ പിടിയിൽ. ഉടമ ക്ഷമിച്ചതോടെ സംഭവമറിഞ്ഞെത്തിയ പൊലീസ് കേസെടുക്കാതെ ഇവരെ വിട്ടയച്ചു. പോത്ത് വ്യാപാരം നടത്തുന്ന ഭാരതീപുരം ശ്രീയില്‍ ബി. രാജീവിെൻറ ഉടമസ്ഥതയിലുള്ള പോത്തുകളിലൊന്നിനെയാണ് കഴിഞ്ഞദിവസം സമീപപ്രദേശത്തെ താമസക്കാരായ യുവാക്കള്‍ കടത്തിക്കൊണ്ടുപോയത്.
വീടിന് സമീപത്തുള്ള ഓയില്‍പാം എണ്ണപ്പന തോട്ടത്തില്‍ തീറ്റ തേടാനായി അഴിച്ചുവിട്ട പോത്തുകളിലൊന്ന് നേരം വൈകിയും തിരികെ വരാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ചന്ദനക്കാവിലെ ആള്‍താമസമില്ലാത്ത വീടിെൻറ ചായ്പ്പില്‍ കണ്ടെത്തുകയായിരുന്നു.
പോത്തിനെ ഒളിപ്പിച്ചവര്‍ വില്‍പനക്കായി ആളിനെ തേടുകയായിരുന്നു. വാങ്ങാനായി എത്തിയയാള്‍ പോത്തിനെ തിരിച്ചറിഞ്ഞ് രാജീവിനെ അറിയിച്ചു. ഇതോടെയാണ് സംഭവം വെളിച്ചത്തായത്.
പോത്തിനുള്ള തീറ്റയുമായി യുവാക്കൾ എത്തുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിലും വിവരമറിയിച്ചു. സ്ഥലത്തെത്തിയ വ്യാപാരി ഇവരുടെ പ്രായവും ബന്ധുക്കളുടെ അപേക്ഷയും മാനിച്ച് തുടര്‍നടപടി ഒഴിവാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് നടപടിയെടുക്കാതെ മടങ്ങി. തുടര്‍ന്ന് ഉടമ വാഹനം ഏര്‍പ്പെടുത്തി പോത്തിനെ തിരികെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.