കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍
text_fieldsകുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചു. തലക്ക് പരിക്കേറ്റ മകനെയും കൈ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ പിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ ഇ. എസ്. എം. കോളനി പൂമ്പാറ ബ്ലോക്ക് നമ്പര്‍ 34ല്‍ രാധാകൃഷ്ണന്, മകന് ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഭാര്യയും മകനുമായി മുമ്പുണ്ടായ വഴക്കിനെ തുടര്‍ന്ന് ഏറെ നാളായി കുടുംബവുമായി പിണക്കത്തിലായിരുന്ന രാധാകൃഷ്ണന് ആഴ്ചകള്‍ക്ക് മുമ്പ് മകളുടെ വിവാഹത്തെ തുടര്‍ന്ന് വീടുമായി ബന്ധപ്പെട്ടു താമസിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തലക്ക് പരിക്കേറ്റ ജിഷ്ണുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും, കൈക്ക് പരിക്കേറ്റ രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മുമ്പും പല തവണ മകന് പിതാവിനെ ആക്രമിച്ചിട്ടുള്ളതായും ഇതു സംബന്ധിച്ച് കുളത്തൂപ്പുഴ സ്റ്റേഷനില്‍ പരാതി നല്കിയിട്ടുള്ളതായും നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷം പിടിച്ചു മാറ്റാനെത്തിയ സമീപവാസിയെ കൈക്ക് മുറിവേല്പിച്ചതായി കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.