ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക്; വില്ലുമല ട്രൈബല്‍ സ്കൂളില്‍ ഗോത്രവർധന്‍ പരിപാടി
text_fieldsകുളത്തൂപ്പുഴ: ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗോത്ര വർധന് പരിപാടി ശിശുദിനത്തില്‍ വില്ലുമലയില്‍ സംഘടിപ്പിച്ചു. ഗവ. ട്രൈബല്‍ എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി വാര്‍ഡംഗം അജിത ഉദ്ഘാടനം ചെയ്തു. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജുമായ ജിഷ മുകുന്ദന് ശിശുദിന സന്ദേശവും മുഖ്യപ്രഭാഷണവും നടത്തി. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാണുന്ന കൊഴിഞ്ഞുപോക്കിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിനും അവരെയും പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി സര്‍ക്കാരും സംവിധാനങ്ങളും എപ്പോഴും കൂടെയുണ്ടെന്നുള്ളത് വ്യക്തമാക്കുന്നതിനും കൂടിയാണ് ഗോത്ര വര്ദ്ധന് പരിപാടി ലക്ഷ്യമിടുന്നത്.
പി.ടി.എ പ്രസിഡന്റ് പാസ്റ്റര്‍ നിബു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന് ഹുമാംഷാ, ട്രൈബല്‍ സോഷ്യല്‍ വര്‍ക്കര്‍ മനീഷ, ഷീന, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി സൗമ്യ എന്നിവര്‍ സംസാരിച്ചു. സബ് ജില്ലതല കലോത്സവത്തിലും ശാസ്ത്രമേളയിലും മറ്റു മത്സരങ്ങളിലെയും വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളെല്ലാവരും ചാച്ചാ നെഹ്റുവിന്റെ വേഷമണിഞ്ഞെത്തിയത് കൗതുക കാഴ്ചയായി. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമായി നിരവധിപേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.