വിദേശത്ത് മരിച്ച യുവാവിെൻറ കുടുംബത്തിന് പ്രവാസി സംഘടന സഹായനിധി കൈമാറി
text_fieldsകുളത്തൂപ്പുഴ: വിദേശത്ത് മരിച്ച യുവാവിെൻറ കുടുംബത്തിന് പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച കുടുംബസഹായ നിധിതുക കൈമാറി. കുളത്തൂപ്പുഴ നെല്ലിമൂട് ആശാരികോണം രതിമന്ദിരത്തില്‍ സന്തോഷ്കുമാര്‍ കഴിഞ്ഞ ജൂണ്‍ 16നാണ് സൗദിയിലെ അല്‍ ഹസയില്‍ ജോലിസ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരിച്ചത്.
യുവാവിെൻറ മരണത്തോടെ ആശ്രയമറ്റ അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനെ സഹായിക്കുക എന്നലക്ഷ്യത്തോടെ ദമ്മാമില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ നവോദയ സാംസ്കാരിക വേദിയാണ് സഹായമെത്തിച്ചത്. കഴിഞ്ഞദിവസം സന്തോഷിെൻറ വീട്ടില്‍ സംഘടിപ്പിച്ച കുടംബസഹായ വിതരണ ചടങ്ങ് കശുവണ്ടിവികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന് ഉദ്ഘാടനം ചെയ്തു.
ബാങ്ക് വായ്പയുടെ അടവിനുവേണ്ടി സഹായം, കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായം, രജനിക്ക് ജോലി എന്നിവ പരിഗണിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി. പ്രവാസി സംഘടന അഞ്ചല്‍ ഏരിയ സെക്രട്ടറി നൗഷാദ് അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി, നവോദയ ജനറല്‍ സെക്രട്ടറി പ്രദീപ് കൊട്ടിയം, വിശ്വസേനന്‍, എസ്. ഗോപകുമാര്‍, പ്രവാസിസംഘം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി സന്തോഷ് മാനവം, നവോദയം നേതാക്കളായ ചന്ദ്രബാബു കടയ്ക്കല്‍, രാജു, സൈനുദ്ദീന്‍, ഫിറോസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.