വ്യാജ സമ്മാന വാഗ്ദാനങ്ങൾ വ്യാപിക്കുന്നു; വഞ്ചിതരാകുന്നത് നിരവധി പേര്
text_fieldsകുളത്തൂപ്പുഴ: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഭവങ്ങള്‍ വർധിക്കുന്നു. മുമ്പ് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയവരുടെ പേരിലേക്ക് രജിസ്ട്രേഡ് പോസ്റ്റായാണ് ബഹുവര്‍ണ കടലാസില്‍ ഉന്നത നിലവാരത്തില്‍ പ്രിൻറ് ചെയ്ത സമ്മാനക്കൂപ്പണുകള്‍ എത്തുന്നത്.
സമ്മാനത്തുക ലഭിക്കുന്നതിനായി ഒപ്പമുള്ള കത്തില്‍ പ്രതിപാദിച്ചിട്ടുള്ള ടെലിഫോണ്‍ നമ്പറിലേക്ക് ബന്ധപ്പെട്ടവരോട് സമ്മാനത്തുക ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പറും വിവരങ്ങളും സമൂഹമാധ്യമം വഴി നല്കാന് ആവശ്യപ്പെടുകയുമാണ് ആദ്യഘട്ടമായി ചെയ്യുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ നല്കുന്നവരോട് സമ്മാനത്തുക അക്കൗണ്ടിലേക്ക് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായി നിശ്ചിത തുക അവര്‍ നല്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നല്കാന് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം നെല്ലിമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ഓൺലൈൻകമ്പനിയുടെ വകയായി ഏഴര ലക്ഷം രൂപ ലഭിച്ചതായുള്ള സമ്മാനകൂപ്പണ്‍ ലഭിച്ചു.
വിവരങ്ങള്‍ നല്‍കുകയും ചെയ്തതിെൻറ അടിസ്ഥാനത്തില്‍ സമ്മാനത്തുക അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായി 10,000 രൂപയാണ് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടത്. നല്‍കിയിരിക്കുന്ന അക്കൗണ്ട് നമ്പര്‍ ഗുജറാത്ത് ഗാന്ധിനഗറിലുള്ള എസ്.ബി.ഐ ബാങ്കിലുളളതാണെങ്കിലും വിവരങ്ങളെ കുറിച്ചു സംസാരിക്കുന്നത് മലയാളത്തിലാണ്.
കുളത്തൂപ്പുഴ പ്രദേശത്ത് ഓണത്തോടനുബന്ധിച്ച് നിരവധി പേര്‍ക്ക് ഓണ്‍ലൈന്‍ കമ്പനികളുടെ പേരിലുള്ള സമ്മാനകൂപ്പണുകളും നിര്‍ദേശങ്ങളും തപാലില്‍ ലഭിച്ചിട്ടുണ്ട്. സാധാരണക്കാരായ പലരും അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതായുളള ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് നല്കുന്ന മേല്‍വിലാസവും മറ്റു വിവരങ്ങളും ശേഖരിച്ച് തട്ടിപ്പുസംഘങ്ങളാണ് ഇത്തരം സമ്മാന കൂപ്പണുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വ്യക്തി വിവരങ്ങളും തുകയും മറ്റും കൈമാറി വഞ്ചിതരാകരുതെന്നുമാണ് പൊലീസ് നല്കുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.