11 കെ.വി വൈദ്യുതി ലൈനിലേക്ക് കടപുഴകിയ മരത്തിൽ അഗ്നിബാധ
text_fieldsകുളത്തൂപ്പുഴ: സ്കൂളിനു സമീപം പാതയോരത്ത് നിന്ന മരം കടപുഴകി 11 കെ.വി ലൈനിനു മുകളില്‍വീണ് തീ പടര്‍ന്നത് ഏറെനേരം ഭീതിപരത്തി. ചോഴിയക്കോട് അരിപ്പ ഇന്ധന വിതരണ കേന്ദ്രത്തിനു മുന്നില്‍ അന്തര്‍സംസ്ഥാന പാതയില്‍ നിന്ന് അരിപ്പ എം.ആര്. സ്കൂളിലേക്കൂള്ള വഴിയിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിനു മുകളിലേക്കാണ് സമീപത്തെ വനം വകുപ് സെക്ഷന്‍ ഓഫിസ് വളപ്പില്‍നിന്ന കൂറ്റന്‍ വട്ടമരം കടപുഴകിയത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. സംഭവസമയം ലൈനില്‍ വൈദ്യുതി ചാര്ജുണ്ടായിരിക്കുകയും ഇതേ തുടര്‍ന്ന് മരത്തിന് തീപിടിക്കുകയുമായിരുന്നു. തിരക്കേറിയ അന്തര്‍ സംസ്ഥാന പാതയും സമീപത്തായി പട്ടികവര്‍ഗ എം.ആര് സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
നാട്ടുകാര്‍ കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വേര്‍പെടുത്തി. സബ് എൻജിനീയർ ഹരിലാൽ, ഓവർസിയർ ഷിജിലാൽ, ലൈൻമാന് സുനി, വിജയ കുമാർ, പ്രദീഷ്, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഏറെ സാഹസപ്പെട്ടാണ് മരം വൈദ്യുത ലൈനില്‍ നിന്നും മുറിച്ചുനീക്കി അപകടം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.