മഴയില്‍ വീടുതകര്‍ന്നു; വയോധികയായ മാതാവും കുടുംബവും പ്രതിസന്ധിയില്‍
text_fieldsകുളത്തൂപ്പുഴ: പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളത്തില്‍ ഭിത്തി തകര്‍ന്നതോടെ വയോധികയായ മാതാവും കുടുംബവും പ്രതിസന്ധിയില്‍.
ചോഴിയക്കോെട്ട പത്തേക്കര്‍ ചരുവിള പുത്തന്‍വീട്ടില്‍ എഴുപത്തഞ്ചുകാരി നബീസത്ത് ബീവിയുടെ വീടിെൻറ മുന്‍വശത്തെ ഭിത്തിയാണ് തകന്നത്.
നാലര പതിറ്റാണ്ട് പഴക്കമുള്ള വീടിെൻറ ആസ്ബസ്റ്റോസ് ഷീറ്റു പാകിയ മേല്‍ക്കൂര സമീപത്തെ മരങ്ങളില്‍ നിന്ന് കമ്പുകള്‍ അടര്‍ന്നുവീണും കുരങ്ങുകള്‍ ചാടിമറിഞ്ഞും പൊട്ടിത്തകര്‍ന്ന നിലയിലായിരുന്നു. മുകളിലൂടെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മഴവെള്ളത്തില്‍ നിന്നും സംരക്ഷണമൊരുക്കിയിരുന്നത്.
കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴക്കൊപ്പമെത്തിയ ശക്തമായി കാറ്റില്‍ പ്ലാസ്റ്റിക് ഷീറ്റ് പറന്നുമാറി മഴവെള്ളം മുഴുവനും ഭിത്തിയിലുടെ ഒലിച്ചിറങ്ങി.
കുതിര്‍ന്ന ഭിത്തിയാണ് ജനലടക്കം കഴിഞ്ഞദിവസം നിലംപതിച്ചത്. മാനസികവൈകല്യമുള്ള ഇളയ മകനും ഭാര്യക്കും ചെറുമകള്ക്കുമൊപ്പമാണ് നബീസത്ത് ബീവി ഇവിടെ കഴിയുന്നത്.
തകര്‍ന്ന ഷീറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുപോലും സാമ്പത്തികശേഷിയില്ലാത്ത കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് പച്ചക്കട്ട കെട്ടി നിർമിച്ച വീട് മാറ്റി പുതിയതു നിര്‍മിക്കുന്നതിനായി ത്രിതല പഞ്ചായത്തുകളില്‍ അപേക്ഷ നല്കിയിരുെന്നങ്കിലും പരിഗണന ലഭിച്ചിരുന്നില്ല.
ഭിത്തി വീണ് വീടിെൻറ മുന്‍ഭാഗം നശിച്ചതോടെ കെട്ടുറപ്പില്ലാതായ വീട്ടിനുള്ളില്‍ തുടര്‍ന്നു കഴിയുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.