കേരള കോണ്‍ഗ്രസ് (ബി) വിട്ട് സി.പി.െഎയില്‍ ചേര്‍ന്നു
text_fieldsകുളത്തൂപ്പുഴ: കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സമിതി അംഗമായിരുന്ന ആര്. കുട്ടന്‍പിള്ള സി.പി.ഐയില്‍ ചേര്‍ന്നു.
മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന കുട്ടന്‍പിള്ള നിലവില്‍ കുളത്തൂപ്പുഴ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറാണ്. കുട്ടന്‍പിള്ളയെയും കുടുംബത്തെയും മുന്‍ മന്ത്രി കെ. രാജു പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, എസ്. സന്തോഷ്, വി. കൃഷ്ണപിള്ള, എസ്. മോഹനന് പിള്ള, ഷീജ റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.