കുണ്ടും കുഴിയും അധികൃതരുടെ അവഗണനയും; യാത്രികരുടെ നടുവൊടിച്ച് കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി ഡിപ്പോ
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന ഡിപ്പോകളിലൊന്നായ കുളത്തൂപ്പുഴയോടുള്ള അവഗണന തുടരുന്നു. കുണ്ടും കുഴിയുമായി മാറിയ ഡിപ്പോയിലൂടെ കടന്നു പോകുന്ന ബസ് യാത്രികരുടെ നടുവൊടിക്കുന്ന സ്ഥിതിവിശേഷത്തിനു മണ്ഡലകാലമായിട്ടും യാതൊരു പരിഹാരവും കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ ഭൂമി വാങ്ങി കെ.എസ്.ആര്.ടി.സിക്ക് വിട്ടുനല്‍കിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴ ഡിപ്പോ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പുതിയ ബസുകള്‍ മറ്റു ഡിപ്പോകളിലേക്ക് മാറ്റി നല്‍കിയും റൂട്ടുകൾ അനുവദിക്കാതെയും അവഗണനക്ക് തുടക്കമായി. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗാരേജ് ആരുമറിയാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അധികൃതര്‍ കോര്‍പറേഷനെ പഴിചാരുകയും താൽകാലിക സംവിധാനമൊരുക്കുകയും ചെയ്തു. ഇപ്പോഴും ഇതേ നില തുടരുകയാണ്. -
കുറച്ച് വര്‍ഷങ്ങളായി ഡിപ്പോയിലേക്ക് പുതിയ ബസുകളൊന്നും നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ബസുകളാണ് ഇപ്പോഴും ദീര്‍ഘദൂര സർവീസുകള്‍ക്ക് പോലും ഉപയോഗിക്കുന്നത്. വേണാട് ലിമിറ്റഡ് സ്റ്റോപ്പ് സർവീസിനായി ലഭിച്ച പുതിയ ബസുകളില്‍ പലതും മറ്റു ഡിപ്പോകളിലേക്ക് മാറ്റി നല്‍കുകയും ചെയ്തു. പ്രധാന റോഡില്‍ നിന്ന് ഡിപ്പോയിലേക്കെത്തുന്ന പാത ഗ്രാമപഞ്ചായത്ത് ടാര്‍ ചെയ്തു സഞ്ചാര യോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഡിപ്പോക്കുളളിലെ സ്ഥലം മുഴുവനായി കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഡിപ്പോക്കുള്ളിലൂടെ കടന്നുപോകുന്ന ബസുകളിലിരിക്കുന്ന യാത്രികര്‍ വാഹനത്തിന്റെ കുലുക്കത്തില്‍ വീഴാതിരിക്കാന്‍ ഇരുകൈകളും കമ്പിയില്‍ മുറുകെ പിടിക്കുന്ന കാഴ്ച നിത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.