Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകുളത്തൂപ്പുഴയാറില്‍...

കുളത്തൂപ്പുഴയാറില്‍ യുവാവിന്‍റെ മരണം കൊലപാതകം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
കുളത്തൂപ്പുഴയാറില്‍ യുവാവിന്‍റെ മരണം കൊലപാതകം: പ്രതി അറസ്റ്റിൽ
cancel

കു​ള​ത്തൂ​പ്പു​ഴ: ഓ​ണാ​ഘോ​ഷ​ത്തി​നെ​ത്തി​യ യു​വാ​വ് കു​ള​ത്തൂ​പ്പു​ഴ​യാ​റ്റി​ല്‍ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി.

നി​ല​മേ​ല്‍ വ​ലി​യ​വ​ഴി ഈ​ട്ടി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ മു​ജീ​ബ് (39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഇ.​എ​സ്.​എം കോ​ള​നി പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 47ല്‍ ​മ​നോ​ജ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ണ്ണൂ​ര്‍ക്ക​ട​വ് മു​ത്ത​ശി പാ​ല​ത്തി​നു താ​ഴെ ഉ​ത്രാ​ട ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പു​ഴ​യോ​ര​ത്ത് കൂ​ട്ടു​കാ​രോ​ടൊ​പ്പം സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന മു​ജീ​ബ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റെ​രു മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ കു​ടി​വെ​ള്ളം എ​ടു​ത്ത​തി​നെ തു​ട​ര്‍ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. മ​നോ​ജു​മാ​യു​ള്ള അ​ടി​പി​ടി​ക്കി​ടെ മു​ജീ​ബ് വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ആ​റ്റി​ല്‍വീ​ണ്​ കാ​ണാ​താ​യെ​ന്നാ​ണ് തു​ട​ക്ക​ത്തി​ല്‍ ഇ​വ​ര്‍ പൊ​ലീ​സി​ല്‍ മൊ​ഴി ന​ല്‍കി​യ​ത്. അ​ഗ്നി​ര​ക്ഷ സേ​ന സ്കൂ​ബാ ടീം ​മൃ​ത​ദേ​ഹം പു​ഴ​യി​ല്‍നി​ന്നും ക​ണ്ടെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സം​ശ​യ​ക​ര​മാ​യ നി​ല​യി​ല്‍ മു​ജീ​ബി​ന്‍റെ മു​ഖ​ത്തും ക​ഴു​ത്തി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.

പൊ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ന്‍സി​ക് വി​ഭാ​ഗം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജാ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MurderArrestKulathupuzhayar
News Summary - Murder of youth in Kulathupuzhayar: Accused arrested
Next Story