ഒമ്പതുകാരന് മർദനം; ഒളിവിലായിരുന്ന പിതാവ് പൊലീസ് പിടിയിൽ
text_fieldsകുളത്തൂപ്പുഴ: മദ്യലഹരിയിൽ ഒമ്പത് വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പിതാവിനെ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് സമീപം പുറമ്പോക്കില്‍ താമസിക്കുന്ന ബൈജു (31) ആണ് കുളത്തൂപ്പുഴ പൊലീസിെൻറ പിടിയിലായത്. ഏതാനും ദിവസം മുമ്പ് മദ്യപിച്ചെത്തിയ ബൈജു മകന് വൈശാഖ് സമീപത്തെ പുഴയിൽ കുളിക്കാൻ പോയി എന്നാരോപിച്ച് ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
ശരീരത്തിലും കൈകളിലും പരിക്കേറ്റ വൈശാഖിനെ നാട്ടുകാര്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. സ്ഥിരം മദ്യപാനിയായ ബൈജുവിനെ ഭാര്യ ഉപേക്ഷിച്ചതോടെ വൈശാഖും ആറുവയസ്സുകാരൻ സഹോദരനും പിതാവിനൊപ്പമാണ് കഴിഞ്ഞുവന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടികളെ സർക്കാർ സംരക്ഷണയിൽ മിത്രാനികേതനിലേക്ക് മാറ്റി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.