ഓണ്‍ലൈന്‍ തട്ടിപ്പ്: കുളത്തൂപ്പുഴ സ്വദേശിക്ക് പണം നഷ്ടമായി
text_fieldsകുളത്തൂപ്പുഴ: സമൂഹ മാധ്യമത്തില്‍ വന്ന വ്യാജ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന്റെ പരസ്യത്തില്‍ വിലക്കുറവ് കണ്ട് ഗൃഹോപകരണം വാങ്ങാനായി പണം നല്കിയ കുളത്തൂപ്പുഴ സ്വദേശിക്ക് പണം നഷ്ടമായി. രാജ്യാന്തര ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ആമസോണിന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റിലാണ് കുളത്തൂപ്പുഴ ബാബു പ്രസ് ഉടമ സാബു ഗൃഹോപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി തുക അടച്ചത്.
എന്നാല്‍ ഓര്‍ഡര്‍ സ്വീകരിച്ചത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. ഇലക്ട്രോണിക് സാധനങ്ങളടക്കം വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നതായുള്ള പരസ്യം സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നിലെ ചതിക്കുഴികള്‍ മനസ്സിലാക്കാതെ പണം നല്‍കുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.
പ്രദേശത്ത് നിരവധി പേര് തട്ടിപ്പുകള്ക്കിരയായിട്ടുണ്ടെന്നും നാണക്കേട് ഭയന്നാണ് പലരും പരാതി പറയാത്തതാണെന്നും പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ തന്ത്രമാണിത്. വെബ് സൈറ്റുകളില്‍ വ്യക്തി വിവരങ്ങള്‍ പങ്കുവെക്കും മുമ്പ് വ്യാജ വെബ് സൈറ്റുകളിലല്ല എന്നുറപ്പാക്കേണ്ടത് ഉപഭോക്താവിന്റെ കടമയാണെന്നും സൈബറിടത്തില്‍ പൊതുജനം കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലും പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.