‘രാഗസരോവരം തുറന്നുകൊടുക്കണം’
text_fieldsകുളത്തൂപ്പുഴ: രവീന്ദ്രന് മാസ്റ്റര്‍ സ്മാരകമന്ദിരമായ രാഗസരോവരം ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. രാഗസരോവരം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെ അടച്ചിട്ടിരിക്കുന്നത് രവീന്ദ്രന് മാസ്റ്ററെയും നാട്ടുകാരെയും അപമാനിക്കുന്നതിനുതുല്യമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 13 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്മാരകമന്ദിരം നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാഗസരോവരം ഒരുവര്‍ഷത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ അനുബന്ധ സകര്യങ്ങള്‍ ഒരുക്കി തുറന്നുനല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സ്മാരകം അടച്ചിട്ടിരിക്കുന്നതിനെതിരെ സിനിമാ മേഖലയില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ പട്ടികജാതി- പട്ടികവര്‍ഗ കമീഷന് ചെയര്മാന് അന്വേഷണത്തിനെത്തിയിരുന്നു. സ്മാരകമന്ദിരം കൊണ്ട് നിലവില്‍ നാട്ടുകാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും ആവശ്യമായ സൗകര്യങ്ങൾ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായിട്ടില്ല. ഉദ്ഘാടനശേഷം കെട്ടിടം ഉപേക്ഷിച്ചതോടെ കാടുമൂടി പാമ്പുവളര്ത്തല്കേന്ദ്രമായിരിക്കുകയാണെന്നും കെട്ടിടം അടിയന്തരമായി തുറുന്നുകൊടുക്കാത്തപക്ഷം പ്രത്യക്ഷസമരവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ആര്. സന്തോഷ്കുമാര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.