പാട്ടക്കാലാവധി കഴിഞ്ഞ ആദിവാസി ഭൂമി ഒരാഴ്ചക്കകം ഒഴിയണമെന്ന് ആര്‍.ഡി.ഒ
text_fieldsകുളത്തൂപ്പുഴ: പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി മടക്കിനല്‍കാന്‍ കരാറുകാരന്‍ തയാറാകാതെ വന്നതോടെ ജീവിതമാർഗം വഴിമുട്ടിയ നിര്‍ധന ആദിവാസി കുടുബത്തിന് ജില്ല കലക്ടറുടെ നിര്‍ദേശാനുസരണം ഭൂമി മടക്കി കിട്ടാന്‍ വഴിയൊരുങ്ങി.
വില്ലുമല ആദിവാസി കോളനി മാമൂട്ടില്‍ വീട്ടില്‍ സിന്ധുവിനും കുടുംബത്തിനുമാണ് വര്‍ഷങ്ങളായി അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നത്.
സിന്ധുവിെൻറയും ഭര്‍ത്താവ് മധുവിെൻറയും പേരില്‍ കുടുംബ സ്വത്തായി കിട്ടിയ ഭൂമിക്ക് 2009ല്‍ വനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം അനുവദിച്ചു നല്‍കിയിരുന്നു. ഇതിൽ ഒരേക്കറോളം ഭൂമി ഭര്‍ത്താവ് സ്വകാര്യവ്യക്തിക്ക് പാട്ട കൃഷിക്ക് നല്‍കി. ഭര്‍ത്താവിെൻറ മരണശേഷം രണ്ട് പെണ്‍കുട്ടികളുമായി മറ്റെങ്ങും പോകാനില്ലാത്ത സിന്ധു, കാലാവധി കഴിഞ്ഞതിനാല്‍ പാട്ടഭൂമി മടക്കി നൽകാൻ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ വഴങ്ങിയില്ല.
ഇതോടെ ഭൂമിയുടെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കുടിലുണ്ടാക്കി താമസിച്ചുവരികയായിരുന്നു. ഗര്‍ഭിണിയായ മകളോടൊപ്പം സ്വന്തം ഭൂമിയില്‍ അന്യരായി കഴിയുന്ന കുടുംബത്തിെൻറ വിവരം കലക്ടര്‍ക്ക് മുന്നിലെത്തുകയും അദ്ദേഹത്തിെൻറ നിര്‍ദേശാനുസരണം കഴിഞ്ഞദിവസം പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ നേരിട്ട് അന്വേഷിക്കുകയുമായിരുന്നു.
ആദിവാസിയുടെ ഭൂമി കൈവശപ്പെടുത്തിയത് ബോധ്യപ്പെട്ടതോടെ ഒരാഴ്ചക്കുള്ളില്‍ ഭൂമി നിരുപാധികം ഉടമക്ക് വിട്ടുനല്‍കാൻ ഉത്തരവു നല്‍കിയാണ് സംഘം മടങ്ങിയത്. പുനലൂര്‍ തഹസില്‍ദാര്‍ വിനോദ് രാജ്, ട്രൈബല്‍ ഡവലപ്മെൻറ് ഓഫിസര്‍ സുമിന്‍ എസ്. ബാബു, കുളത്തൂപ്പുഴ എസ്.ഐ. അജയകുമാര്‍, വില്ലേജ് ഒാഫിസര്‍ നിരീഷ്കുമാര്‍ എന്നിവരും ആര്‍.ഡി.ഒക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.