കനത്ത മഴയില്‍ വീടിെൻറ മേല്‍ക്കൂര തകര്‍ന്നുവീണു; വിദ്യാര്‍ഥിക്ക് പരിക്കേറ്റു
text_fieldsകുളത്തൂപ്പുഴ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ നിര്‍ധന കുടുംബത്തിെൻറ വീടിെൻറ മേല്‍ക്കൂര തകര്‍ന്ന് ഭിത്തിയടക്കം ഇടിഞ്ഞുവീണു.
നെടുവന്നൂര്‍ക്കടവ് പൂമ്പാറ ബ്ലോക്ക് നമ്പര്‍ 47ല്‍ ഭാസ്കരന് - ലക്ഷ്മി ദമ്പതികളുടെ വീടിെൻറ മേല്‍ക്കൂരയാണ് കഴിഞ്ഞ രാത്രി തകര്‍ന്നുവീണത്. സംഭവസമയം മുറിക്കുള്ളിലെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ കൊച്ചുമകന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനന്തുവിന് (16) മുകളിലേക്ക് തകര്‍ന്ന മേല്‍ക്കൂരയും ഓടുകളും വീഴുകയായിരുന്നു.
ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഓടുകളും മറ്റും നീക്കിയാണ് അനന്തുവിനെ പുറത്തെടുത്തത്. കാലിനും തലക്കും പരിക്കേറ്റ അനന്തുവിനെ ഉടന്‍തന്നെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു.
മണ്‍കട്ടകൊണ്ട് നിർമിച്ച വീടിെൻറ രണ്ടുമുറികള്‍ പൂര്‍ണമായും തകരുകയും ബാക്കിഭാഗം തകര്‍ച്ച ഭീഷണിയിലുമാണ്.
നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. തകര്‍ച്ച ഭീഷണി നേരിടുന്ന വീട്ടില്‍ കുടുംബം തുടര്‍ന്നു താമസിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടതോടെ സുരക്ഷിതമായി താമസസൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.