കുളത്തൂപ്പുഴയില്‍ 2.200 കിലോ കഞ്ചാവുമായി ആറുപേര്‍ പിടിയില്‍
text_fieldsകുളത്തൂപ്പുഴ: ടൗണിൽ 2.200 കിലോ കഞ്ചാവുമായി ആറുപേര്‍ പിടിയിൽ. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി മറിയവളവ് ലിജു ഭവനില്‍ ലിജു (30), കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പൊയ്കയില്‍ വീട്ടില്‍ സുധീപ് ഷാ (31), തടിക്കാട് അസുരമംഗലത്ത് വാടകക്ക് താമസിക്കുന്ന പുനലൂര്‍ ഇളമ്പല്‍ ഉണ്ണിവിലാസം വീട്ടില്‍ ഉണ്ണികൃഷ്ണന് (30), അഞ്ചല്‍ ഏറം തോയിത്തല ഹരിവിലാസത്തില്‍ അനന്തു (25), അഞ്ചല്‍ ഏറം ആമ്പാടിയില്‍ ഹൗസില്‍ ആരോമല്‍ (25), അഞ്ചല്‍ പനച്ചവിള അനുഭവനില്‍ മോഹന്‍രാജ് (25) എന്നിവരാണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവും മറ്റുലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും തകൃതിയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ടൗണിലെ സ്വകാര്യ ലോഡ്ജിലേക്ക് കഞ്ചാവ് എത്തിക്കുന്നതായി എസ്.പിക്ക് വിവരം ലഭിച്ചത്.
പുനലൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശാനുസരണം കുളത്തൂപ്പുഴ പൊലീസും ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്) ടീമും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും തിരച്ചിലിനും ഒടുവിലാണ് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്ന യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചെന്നുകരുതുന്ന ഇരുചക്രവാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവും മറ്റുലഹരി വസ്തുക്കളും വില്പന നടത്തുന്നവരെയും ലഹരി കടത്തില്‍ കണ്ണികളായിട്ടുള്ളവരെയും ഇക്കൂട്ടര്‍ക്ക് പ്രദേശത്ത് സഹായികളാകുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ചിലര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന കുളത്തൂപ്പുഴ എസ്.എച്ച്.ഒ അനീഷ് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.