സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേള: നേട്ടംകൊയ്ത് പ്രണവിന്‍റെ ബഗ്ഗി
text_fieldsകുളത്തൂപ്പുഴ: പാഴ്വസ്തുക്കളും ഇരുചക്ര വാഹനത്തിന്റെ എൻജിനും ചേര്‍ത്ത് നിർമിച്ച ബഗ്ഗി എന്ന നാലുചക്ര വാഹനം സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ ശ്രദ്ധനേടുകയും വർക്കിങ് മോഡല്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
എറണാകുളം ഇലഞ്ഞി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രണവ് ആര്‍. കൃഷ്ണയാണ് ബഗ്ഗി തയാറാക്കിയത്. കാറിന്റെ സ്റ്റിയറിങ്ങും ഓട്ടോറിക്ഷയുടെ വീലുകളും ഘടിപ്പിച്ച് 40 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാവുന്ന വാഹനമാണിത്.
വർക്കിങ് മോഡല്‍ വിഭാഗത്തില്‍ അടിമാലി സ്‌കൂളിലെ അഭിനന്ദും പാലക്കാട് സ്‌കൂളിലെ ശ്രീവരദയും എ ഗ്രേഡ് നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആധുനിക സുരക്ഷ സംവിധാനങ്ങളടങ്ങിയ വയറിങ്ങും അതിനെ നിയന്ത്രിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കി പ്രദര്‍ശിപ്പിച്ച കോട്ടയം കടമ്പ്‌ലാമട്ടം ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ അഗസ്റ്റിന്‍ ജോർജ് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കാര്‍പന്റര്‍ വിഭാഗത്തില്‍ ശ്രീഹരി (ഇലഞ്ഞി, എറണാകുളം), ആദിത്യന്‍ (ഇലക്ട്രോണിക്‌സ് വാഴക്കാട്, മലപ്പുറം), അസ്‌ന ഫാത്തിമ ഷെമീര്‍ (വേസ്റ്റ് മെറ്റീരിയല്‍ അടിമാലി), അമല്‍നാഥ് (ഷീറ്റ് മെറ്റല്‍ ഹരിപ്പാട്), സഫ. പി.എസ് (സ്റ്റില്‍ മോഡല്‍ കൊടുങ്ങല്ലൂര്‍) എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.