Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവി​ദ്യാ​ര്‍ഥി​ക​ളു​ടെ...

വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഫോ​ണി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​താ​യി പ​രാ​തി

text_fields
bookmark_border
വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഫോ​ണി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​താ​യി പ​രാ​തി
cancel

കു​ള​ത്തൂ​പ്പു​ഴ: വി​ദ്യാ​ല​യ​ത്തി​ല്‍നി​ന്ന് അ​ധ്യാ​പ​ക​ര്‍ വി​ളി​ക്കു​ന്നെ​ന്ന വ്യാ​ജേ​നെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ന​മ്പ​റു​ക​ളി​ലേ​ക്ക് വി​ളി​ച്ച് കു​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ല​യ​ത്തിെൻറ​യും കു​ടും​ബ​ത്തിെൻറ​യു​മെ​ല്ലാം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​താ​യി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി‍.

ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ​യി​ലെ സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​വി​നെ അ​ധ്യാ​പ​ക​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ൾ വി​ളി​ച്ച്​ വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ര​ക്ഷാ​ക​ർ​ത്താ​വ്​ സ്കൂ​ള്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​െ​ട്ട​ങ്കി​ലും അ​ങ്ങ​നെ​യൊ​രു അ​ധ്യാ​പ​ക​ൻ സ്കൂ​ളി​ലി​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. മ​റ്റ്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് ഇ​ക്കാ​ര്യം പ​ങ്കു​െ​വ​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളും നോ​ട്ടു​ക​ളും നി​ര്‍ദേ​ശ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും കൈ​മാ​റു​ന്ന​ത്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ നേ​രി​ട്ട്​ പ​രി​ച​യ​മി​ല്ലാ​ഞ്ഞി​ട്ടു​പോ​ലും പ​ല ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ക്കൊ​പ്പം ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വി​ശ​ദ​മാ​യി ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone callkulathupuzhastudents data collecting
Next Story