വേനല്‍ മഴ; കാറ്റില്‍ മരച്ചില്ല വീണു, വൈദ്യുതി നിലച്ചു
text_fieldsകുളത്തൂപ്പുഴ: വേനല്‍ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ മരചില്ല വീണു 11 കെ.വി ലൈന്‍ തകർന്നു, അമിത വൈദ്യുതി പ്രവാഹത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചു.
തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചോഴിയക്കോട് കല്ലുകുഴിയില്‍ സമീപപുരയിടത്തില്‍ നിന്ന റബര്‍ മരം കടപുഴകി വീണാണ് വൈദ്യുതി ലൈന്‍ തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര എമ്പോങ്ങില് സച്ചിദാനന്ദന്റെ വീട്ടിലാണ് മിന്നലേറ്റ് അമിത വൈദ്യുതി പ്രവാഹമുണ്ടായത്. സംഭവസമയം വീട്ടിനുളളില്‍ ആളുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളില്ല. വൈദ്യുത ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. അമ്പതേക്കറിലടക്കം നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും ഫ്രിഡ്ജുകളും ഇടിമിന്നലില്‍ നാശം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.