വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു
text_fieldsകുളത്തൂപ്പുഴ: വീട്ടിൽനിന്ന് സന്ധ്യാപ്രാര്‍ഥനക്ക് പോയി മടങ്ങിവന്നപ്പോഴേക്ക് സ്വര്‍ണവും പണവും വസ്ത്രങ്ങളുമടക്കം മോഷണം പോയി. കുളത്തൂപ്പുഴ ചോഴിയക്കോട് വട്ടമണ്പണ ആലുവിള വീട്ടില്‍ ബെന്നിക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി എഴിനായിരുന്നു സംഭവം.
ബെന്നിക്കുട്ടിയും ഭാര്യ മോളിയും വൈകീട്ട് ആറരയോടെ സമീപത്തെ വീട്ടില്‍ സന്ധ്യാപ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പോയി. ഏഴരക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെടുന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും വസ്ത്രങ്ങളും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ ഏരൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.