ഇരുമ്പുഭാഗങ്ങള്‍ പുറത്തേക്ക് തള്ളി നിന്നു; ചരക്കുലോറി തടഞ്ഞു
text_fieldsകുളത്തൂപ്പുഴ: അപകടകരമായ നിലയില്‍ വശത്തേക്ക് ഇരുമ്പുഭാഗങ്ങള്‍ തള്ളി നില്ക്കുന്ന വിധത്തില്‍ അന്തര്‍സംസ്ഥാന പാതയിലൂടെ ചരക്കുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് കുളത്തൂപ്പുഴയിലേക്ക് ചരക്കുമായെത്തിയ ലോറിയുടെ വലതുവശത്തായി ക്യാബിനു പിന്നിലെ ഇരുമ്പുതകിടും മറ്റു പുറത്തേക്ക് വളഞ്ഞ് നില്ക്കുന്ന രീതിയിലെത്തിയ ലോറിയാണ് തടഞ്ഞത്. ഡ്രൈവറോട് കാര്യം തിരക്കിയപ്പോള്‍ തെന്മലക്ക് സമീപത്തായി എതിരെയെത്തിയ വാഹനമിടിച്ച് ഇരുമ്പ് തകിടും മറ്റും തകരുകയായിരുന്നുവെന്നും ചരക്ക് യഥാസമയം എത്തിക്കേണ്ടതിനാല് ഓടിച്ചു വരികയായിരുന്നുവെന്നും വിശദീകരിച്ചു.
ലോറിയില്‍ നിന്നും പുറത്തേക്ക് തള്ളി നില്ക്കുന്ന ഭാഗം എതിരെ വരുന്ന വാഹനങ്ങള്‍ക്കും പിന്നില്‍ നിന്നും മറികടക്കുന്ന വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണെന്നു കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുളത്തൂപ്പുഴ പൊലീസില്‍ വിവരമറിയിച്ചു. പുറത്തേക്ക് തള്ളി നിന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു സുരക്ഷിതമാക്കിയ ശേഷം യാത്ര തുടര്‍ന്നാല്‍ മതിയെന്നു കര്‍ശന നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.