വാനരശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാര്‍
text_fieldsകുളത്തൂപ്പുഴ: വീട്ടിനുള്ളില്‍ പാകംചെയ്ത് െവച്ചിരിക്കുന്നതടക്കം ഭക്ഷണ സാധനങ്ങള്‍ വാനരസംഘങ്ങള്‍ നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയതോടെ പൊറുതിമുട്ടി നാട്ടുകാര്‍. തീറ്റ തേടി കാടിറങ്ങി ജനവാസ മേഖലയിലേക്കെത്തുന്ന കുരങ്ങന്മാരുടെ ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. വീടുകളുടെ ജനാലകളിലൂടെയും വെൻറിലേഷനിലൂടെയും മേൽക്കൂര പൊളിച്ചുമാണ് വീടിനകത്തേക്ക് കടക്കുന്നത്.
കഴിഞ്ഞദിവസം ചോഴിയക്കോട് സ്വദേശി പ്രശോഭ്കുമാറിെൻറ വീടിെൻറ മേൽക്കൂരയിലെ ഓടുകള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന വാനര സംഘം പാകംചെയ്ത് സൂക്ഷിച്ചിരുന്ന ഭക്ഷണവും അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും പച്ചക്കറികളും അടക്കം നശിപ്പിച്ചു. കിടപ്പുമുറിയിലെ വസ്ത്രങ്ങളും തുണികളും വാരിവലിച്ചിട്ടും വിസര്‍ജിച്ചും നാമാവശേഷമാക്കിയാണ് മടങ്ങിയത്. വീടിനകം താമസത്തിനു ഉപയോഗിക്കാനാവാത്ത വിധം നാശമാക്കിയതായി വീട്ടുകാര്‍ പറഞ്ഞു.
മിക്ക ദിവസങ്ങളിലും സമീപത്തെ വനത്തില്‍ നിന്നുമെത്തുന്ന വാനരസംഘം പ്രദേശത്തെ കാര്‍ഷിക വിളകളാകെ നാശമാക്കുകയാണ്. കുടിവെള്ള ടാങ്കുകളിലിറങ്ങി വെള്ളം മലിനപ്പെടുത്തുന്നുമുണ്ട്. വാനരശല്യം രൂക്ഷമായ സാഹചര്യത്തിൽ അടുത്തിടെ നാട്ടുകാര്‍ കുളത്തൂപ്പുഴ വനം വകുപ്പ് റേഞ്ച് ഓഫിസ് ഉപരോധ സമരം നടത്തിയിരുന്നു. ജനവാസ മേഖലയിലെത്തുന്ന വാനരന്മാരെ പിടികൂടി വനത്തിനുള്ളില്‍ വിട്ടയക്കുമെന്ന ഉറപ്പ് അന്ന് വനം മന്ത്രിയുള്‍പ്പടെയുള്ള ഉദ്യോഗസ്ഥ സംഘം നല്‍കിയിരുന്നുവെങ്കിലും ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.