ആക്രിസാധനങ്ങള്‍ തേടി നടക്കുന്നതിനിടെ വൃദ്ധൻ കിണറ്റിലകപ്പെട്ടു
text_fieldsകുളത്തൂപ്പുഴ: ആക്രിസാധനങ്ങള്‍ തേടി നടക്കുന്നതിനിടെ ആള്‍താമസമില്ലാത്ത പുരയിടത്തിലെ മറയില്ലാത്ത കിണറ്റിലേക്ക് അബദ്ധത്തില്‍ വീണ വൃദ്ധനെ പൊലീസിെൻറ സഹായത്തോടെ രക്ഷിച്ചു. കുളത്തൂപ്പഴ ഡിപ്പോ സ്വദേശി ഗോവിന്ദനെ(70) യാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം രാവിലെ സമീപത്തെ വീട്ടില്‍ തുണി അലക്കുകയായിരുന്ന വീട്ടമ്മ സമീപത്തെ കിണറ്റില്‍നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് ആളിനെ കാണുന്നത്.
സംഭവമറിഞ്ഞ് ആളുകള്‍ ഓടിക്കൂടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരിലാരും തന്നെ ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിലേക്ക് ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ കുളത്തൂപ്പുഴ പൊലീസ് എസ്.ഐ സുധീറും സാമൂഹികപ്രവര്‍ത്തകനായ അരുണും ചേര്‍ന്ന് കിണറ്റിലിറങ്ങി വയോധികനെ കയറില്‍ കെട്ടി മുകളിലേക്ക് എത്തിക്കുകയായിരുന്നു. ഏറെനേരം വെള്ളത്തില്‍ കഴിച്ചുകൂട്ടിയതും വീഴ്ചയുടെ ആഘാതത്താലും അവശനായ വയോധികനെ ഉടന്‍ തന്നെ പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.