കാണിക്കവഞ്ചി തകര്‍ത്ത് മോഷണം
text_fieldsകുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തർ സംസ്ഥാന പാതയോരത്തായുള്ള ക്രിസ്ത്യന്‍ ദേവലയത്തിലെ കാണിക്ക വഞ്ചി തകര്‍ത്ത് മോഷണം. കുളത്തൂപ്പുഴ ഇ.എസ് കോളനി ജങ്ഷനു സമീപത്തെ സെന്റ് സെബാസ്റ്റ്യന്‍ ദോവലയത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പള്ളിയുടെ പ്രധാന കവാടത്തിനു ഇരുവശത്തായുമുള്ള കുരിശ്ശടിയില്‍ സ്ഥാപിച്ച വഞ്ചിപ്പെട്ടികളാണ് കമ്പിപ്പാരകള്‍ ഉപയോഗിച്ച് തകര്‍ത്തത്.
വഞ്ചിപ്പെട്ടി സ്ഥാപിച്ചിരുന്ന ഭിത്തിയിലെ കല്‍ക്കെട്ടുകള്‍ കുത്തിപൊളിച്ച് പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പുലർച്ച എത്തിയ ദേവാലയ ജീവനക്കാരനാണ് സംഭവം ശ്രദ്ധയില്‍ പെട്ട് പൊലീസിനെ അറിയിച്ചത്. സമീപത്ത് വീടു നിര്‍മാണത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിപാരകള് കരസ്ഥമാക്കി ഇതു ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. പളളിയങ്കണത്തിലും സമീപത്തുമായി ഉപേക്ഷിച്ച നിലയില്‍ രണ്ടു കമ്പിപ്പാരകള്‍ കുളത്തുപ്പുഴ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.