മണ്ഡലം കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല; യു.ഡി.എഫ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്ത്
text_fieldsകുളത്തൂപ്പുഴ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാത്തതിനെതിരെ ജില്ല, ബ്ലോക്ക് നേതൃത്വങ്ങള്‍ക്കെതിരെ പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകരും നേതാക്കളും രംഗത്ത്. പരിഹാരത്തിനായി ഏതാനും ദിവസം മുമ്പ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ വിളിച്ചിരുന്നു. ഗ്രൂപ്പ് വടംവലിയുടെ പശ്ചാത്തലത്തില്‍ ഡി.സി.സി പ്രഖ്യാപിച്ച യു.ഡി.എഫ് ചെയര്മാന്, മണ്ഡലം പ്രസിഡന്റ് എന്നിവരെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ബൂത്ത് പ്രസിഡന്റുമാരടക്കമുള്ളവർ ഉറച്ചു നിന്നതോടെ ചർച്ച അലസിപ്പിരിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വങ്ങളെ അറിയിക്കാതെ ഏതാനും ഘടകകക്ഷി നേതാക്കളെ മാത്രം വിളിച്ചുകൂട്ടി യു.ഡി.എഫ് യോഗം ചേര്‍ന്നത് പ്രവര്‍ത്തകരെയും അണികളെയും പരിഹസിക്കുന്നതിനു തുല്യമാണെന്ന് ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭിലാഷ് കുമാര്‍ വ്യക്തമാക്കി. പ്രശ്ന പരിഹാരം കാണാതെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോയാല്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടയുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ മേഖലയില്‍ നടത്താനിരുന്ന സ്ഥാനാര്‍ഥി പര്യടനം മാറ്റിവെച്ചതെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.