സന്നദ്ധ പ്രവര്ത്തകൻ ധൈര്യമേകി; കോവിഡ് ബാധിതക്ക് വീട്ടിൽ സുഖപ്രസവം
text_fieldsകുളത്തൂപ്പുഴ: സന്നദ്ധ പ്രവര്ത്തകൻ പകർന്ന മനോധൈര്യത്തില്‍ കോവിഡ് ബാധിതയായ ദലിത് യുവതിക്ക് വീട്ടില്‍ സുഖപ്രസവം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ മൈലമൂട് വാര്‍ഡില്‍ ചെങ്ങറ പുനരധിവാസ ഭൂമിയിലെ താമസക്കാരിയാണ് കഴിഞ്ഞദിവസം രാവിലെ വീട്ടില്‍ പ്രസവിച്ചത്.യുവതിക്ക് അടുത്തമാസം മൂന്നിനായിരുന്നു ഡോക്ടർ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.
കോവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെ വയറുവേദന അനുഭവപ്പെട്ടു. യുവതിയുടെ മുത്തശ്ശി വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകനായ ചോഴിയക്കോട് ഷഫീക്കിനെ അറിയിച്ചു.
വീട്ടിലെത്തുമ്പോഴേക്കും വേദന കലശലാവുകയും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവര്ത്തകന് യുവതിക്ക് ധൈര്യംപകരുകയും മുത്തശ്ശിയുടെ സഹായത്തോടെ പൊക്കിള്‍കൊടി മുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.
ആശാ പ്രവര്‍ത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നല്കി 108 ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.