ശാസ്താ ക്ഷേത്ര പറമ്പിലെത്തിയ കാട്ടാനകള്‍ തെങ്ങുകള്‍ നശിപ്പിച്ചു
text_fieldsകുളത്തൂപ്പുഴ: ജനവാസ മേഖലക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം ശാസ്താ ക്ഷേത്രപറമ്പിലെ തെങ്ങുകള്‍ മറിച്ചിട്ട് നശിപ്പിക്കുകയും മരങ്ങള്‍ക്ക് നാശം വരുത്തുകയും ചെയ്തു. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തോട് ചേര്‍ന്ന് അമ്പലക്കടവ്-വില്ലുമല പാതയരുകില്‍ പുതുതായി നിർമിച്ച വിഷ്ണുക്ഷേത്രത്തിന് മുന്നിലായി നിന്ന വൃക്ഷങ്ങളാണ് കഴിഞ്ഞദിവസം രാത്രിയില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
നേരം പുലര്‍ന്ന ശേഷമാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ക്ഷേത്ര പറമ്പിനോട് ചേര്‍ന്നുള്ള കുട്ടിവനത്തില്‍ നിന്നും ഇറങ്ങിവന്ന കാട്ടാനക്കൂട്ടമാണ് നാശം വിതച്ചത്. കായ്ഫലമുള്ള ഒട്ടേറെ തെങ്ങുകളാണ് പിഴുതിട്ട് തിന്ന് നശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി പ്രദേശം വിട്ടൊഴിയാതെ കുട്ടിവനത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടം രാത്രിയില്‍ വീണ്ടും മടങ്ങിയെത്തുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള സ്ഥലം പൂര്‍ണമായും ജനവാസ മേഖലയും ധാരാളം തെങ്ങുകളും വാഴകളും മറ്റു കൃഷികളുമുള്ള പ്രദേശവുമാണ്. ഏതാനും ദിവസം മുമ്പ് ക്ഷേത്ര വേദിക്കരുകിലെത്തിയ കാട്ടാനകള്‍ തെങ്ങുകള്‍ നശിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ സമീപവാസികള്‍ ഏറെ ഭീതിയിലുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.