മരംമുറി: വിജിലന്‍സ് സംഘം കുളത്തൂപ്പുഴയില്‍ പരിശോധന നടത്തി
text_fieldsകുളത്തൂപ്പുഴ: വിവാദമായ മുട്ടില്‍ മരംമുറി അന്വേഷണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണസംഘം കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജുകളിലെ രേഖകള്‍ പരിശോധിക്കാനെത്തി.
കഴിഞ്ഞദിവസം കൊല്ലം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സുധീഷിെൻറ നേതൃത്വത്തില്‍ കുളത്തൂപ്പുഴയിലെത്തിയ സംഘം ഇരു വില്ലേജുകളിലും അടുത്ത കാലങ്ങളില്‍ പട്ടയഭൂമികളില്‍ നടത്തിയിട്ടുള്ള സംരക്ഷിത മരംമുറികളുടെ വിവരങ്ങളാണ് ശേഖരിച്ചത്.
സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം അനുവദിച്ചുനല്‍കുന്ന അവസരത്തില്‍ സംരക്ഷിക്കപ്പെടേണ്ടുന്ന മരങ്ങളെന്ന് പട്ടയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളവ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അത്തരത്തിലുള്ള മരങ്ങള്‍ മുറിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് അനുമതി തേടിയിട്ടുള്ളവയെ സംബന്ധിച്ചുമാണ് പരിശോധന നടത്തിയത്.
കുളത്തൂപ്പുഴ വില്ലേജില്‍ അത്തരത്തില്‍ രണ്ട് കേസുകള്‍ കണ്ടെത്തിയെങ്കിലും റവന്യൂ വകുപ്പിെൻറ അനുമതി തേടാതെ മുറിച്ചുകടത്തിയവയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേതന്നെ കേസെടുത്തിട്ടുണ്ടെന്നും കണ്ടെത്തി. ചോഴിയക്കോട് പ്രദേശത്തുനിന്നാണ് അത്തരത്തില്‍ തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയിട്ടുള്ളത്. വനവകുപ്പിെൻറ അനുമതി തേടി നടത്തിയ മരം മുറിയെ സംബന്ധിച്ച് പിന്നീട് കുളത്തൂപ്പുഴ വനം റെയിഞ്ച് അധികൃതരും പ്രത്യേകം കേസെടുത്തതായും അന്വേഷണസംഘം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.